തൃശൂർ കൈപ്പമംഗലം കാളമുറിയിൽ എ ടി എം കൗണ്ടറിനുള്ളിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി ഇന്നലെ രാത്രി 10 മണിയോടെയാണ് ഏകദേശം നാലടിയോളം നീളമുള്ള പാമ്പിനെ എ ടി എം കൗണ്ടറിനുള്ളിൽ നിന്നും പിടികൂടുന്നത് .രാത്രി യുവാവ് പണമെടുക്കാനായിഎടിഎം കൗണ്ടറിനുള്ളിൽ കയറിയപ്പോൾ മെഷിനിൽ തൊട്ടു പുറകിലായി ഒരു ശബ്‍ദം കേൾക്കുകയായിരുന്നു .തുടർന്ന് യുവാവ് നോക്കുമ്പോൾ എടിഎം മെഷിന് പുറകിലായി പാമ്പിനെ കാണുകയായിരുന്നു .
ഉടൻതന്നെ യുവാവ് കൈപ്പമംഗലം പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു . പോലീസ് സംഭവസ്ഥലത്തെത്തുകയും പാമ്പുപിടുത്തക്കാരന്റെ സഹായത്തോടെ മൂർഖനെ പിടികൂടുകയുംചെയ്തു .ഹരി മതിലകമാണ് പാമ്പിനെ പിടികൂടിയത് .പിടികൂടിയ പാമ്പിനെ ഫോറസ്ററ് ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു .ചൂട് കൂടുതൽ ആയതിനാൽ തണുപ്പ് തേടി എത്തിയതാകാം പാമ്പ് എന്നാണ് ഹരി പറയുന്നത് .എന്തായാലും പൂർണമായും ശീതികരിച്ച എടിഎം കൗണ്ടറുകളിൽ പണമെടുക്കാൻ കടയറുമ്പോൾ അൽപ്പം ശ്രദ്ധിക്കണം എന്ന് തന്നെയാണ് ഈയൊരു സംഭവത്തിലൂടെ ഓർമപ്പെടുത്തുന്നത് .
ഇനി വരും ദിവസങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ് എന്നാണ് പോലീസ് പറയുന്നത് .കാരണം ചൂടുകാലം ആകുമ്പോൾ പാമ്പുകൾ തണുപ്പ് തേടി ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ഏത്താൻ സാധ്യത കൂടുതലാണ് .അതുകൊണ്ട് തന്നെ പൂർണമായും ശീതികരിച്ച എടിഎം കൗണ്ടറിൽ ഇത്തരം സംഭവങ്ങൾ നടക്കാൻ സാധ്യത ഉണ്ട് എന്നും പോലീസ് അഭിപ്രായപെട്ടു .