ഗായിക മഞ്ജരിയും ബാല്യകാല സുഹൃത്തും വിവാഹിതരായി…

0
156

ഗായിക മഞ്ജരി വിവാഹിതയായി. ​​പത്തനംതിട്ട സ്വദേശിയായ ജെറിൻ ആണ് വരൻ. മഞ്ജരി യുടെ ബാല്യകാല സുഹൃത്താണ് ജെറിൻ. 10 ക്ലാസ് വരെ കുവൈത്തിലെ സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ് ഇരുവരും.അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.നല്ല സൗഹൃദം പ്രണയത്തിലേക്ക് നീങ്ങി. പിന്നീട് വീട്ടിലേക്ക് കല്യാണം ആലോചിച്ച് വരികയായിരുന്നു എന്ന് മഞ്ജരി പറഞ്ഞു.മഞ്ജരിയുടെ പാട്ടാണ് തന്നെ മഞ്ജരിയിലേക്ക് അടുപ്പിച്ചതെന്നാണ് ജെറിൻ പറയുന്നത്.വിവാഹത്തിന് സിനിമാ രം​ഗത്തെ പ്രമുഖരും എത്തിയിരുന്നു.നടനു എം പിയുമായ സുരേഷ്​ഗോപിയും ഭാര്യം ചടങ്ങിന് എത്തിയിരുന്നു. കഴക്കൂട്ടത്ത് എസ്എഫ്എസ് സൈബർ പാർക്കിൽ വച്ചായിരുന്നു വിവാഹം.വിവാഹ ചടങ്ങിന് ശേഷം ഗോപിനാഥ് മുതുകാട് മാജിക് അക്കാദമിയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പമാണ് വിരുന്ന് സൽക്കാരം ഒരുക്കിയിരിക്കുന്നത്.

തന്റെ ഒന്നാം ക്ലാസ്സു മുതൽ ഉള്ള സുഹൃത്താണ് ജെറിൻ. ഇപ്പോൾ ബ്ളഗ്ലൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ എഛ് ആർ മാനേജർ ആയി ജോലി നോക്കുന്നു. പത്തനംതിട്ടസ്വദേശിയും കൂടിയാണ് ജെറിൻ.സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ‘അച്ചുവിന്റെ ‘അമ്മ’എന്ന സിനിമയിലെ താമര കുരുവിക്ക് തട്ടമിട് എന്ന ഗാനം ആലപിച്ചാണ് മലയാള ചലച്ചിത്രലോകത്തിലേക്കു മഞ്ജരിയുടെ വരവ്.സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും, ചിത്രങ്ങളും പ്രേക്ഷകരുമായി പങ്കു വെക്കാറുണ്ട്, സിനിമയിൽ മാത്രമല്ല ആൽബങ്ങളിലും മഞ്ജരി ആലപിച്ചിട്ടുണ്ട്. കർണാടിക്, ഹിന്ദുസ്ഥാനി, ഫ്യൂഷൻ , റാപ് എന്നി സംഗീത തലങ്ങളിലും പ്രാവണ്യം തെളിയിച്ചിട്ടുണ്ട്.
m_manjari_289729207_593894748724678_4535485925775397724_n