എസ് ഐയെ വെട്ടി കൊലപ്പെടുത്തിയ സംഭവം; കുട്ടികൾ ഉൾപ്പെടെ നാലുപേര്‍ അറസ്റ്റിൽ

0
129

തമിഴ്‌നാട് പുതുക്കോട്ടയിൽ  ആടുമോഷ്ടാക്കളെ പിന്തുടർന്ന എസ് ഐ യെ ക്രൂരമായി  വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടികൾ ഉൾപ്പെടെ നാലുപേര്‍ അറസ്റ്റിൽ.നാവൽപ്പാട്ട് സ്റ്റേഷനിലെ  സ്പെഷ്യൽ സബ് ഇൻസ്പെക്ടർ സി ഭൂമിനാഥനാണ് ആടുമോഷ്ട്ടാക്കളുടെ ആക്രമണത്തിൽ മരിച്ചത് .സംഭവത്തിൽ 10ഉം 17ഉം വയസ്സുള്ള കുട്ടികൾ അടക്കം നാലുപേരാണ് അറസ്റ്റിലായത് .ഇന്ന് പുലർച്ചെയായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത് .വിശദമായ ചോദ്യംചെയ്യലിന് ശേഷം പ്രതികളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും .

 

പുതുക്കോട്ടയിലെ കീരനൂരിനടുത്ത് ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം നടന്നത് . നാവൽപ്പട്ടിനുസമീപം ബൈക്ക് പട്രോളിങ്ങിനിടെ പ്രതികൾ ആടിനെ മോഷ്ടിച്ച് ബൈക്കിൽ കടക്കാൻ ശ്രെമിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽ പെട്ടു .തുടർന്ന് ഭൂമിനാഥനും മറ്റൊരു പോലീസുകാരനും രണ്ട് വണ്ടികളിലായി ഇവരെ പിന്തുടർന്നു .വേഗത്തിൽ കടന്നുകളഞ്ഞ പ്രതികളെ കീരനൂരിനടുത്തുവെച്ച് ഭൂമിനാഥൻ പിടികൂടിയിരുന്നു .

 

തുടർന്ന് അക്രമികൾ മാരക ആയുധങ്ങൾ ഉപയോഗിച്ച് ഭൂമിനാഥന്റെ തലയിലും മറ്റും വെട്ടുകയായിരുന്നു .സംഭവത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടിരുന്നു . പോലീസ് സംഭവ സ്ഥലത്തെത്തുമ്പോൾ കാണുന്നത് രക്തത്തിൽ കുളിച്ചുകിടക്കുന്ന ഭൂമിനാഥിനെ ആയിരുന്നു .  ഭൂമിനാഥന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ ഒരുകോടി രൂപ ധനസഹായം പ്രഖ്യാപിച്ചു .കൂടാതെ കുടുമ്പത്തെ ഒരാൾക്ക് സർക്കാർ ജോലിയും പ്രഖ്യാപിച്ചട്ടുണ്ട് .