പരാതിയുമായി ശ്വേത മേനോൻ സൈബർ സെല്ലിൽ

0
129

അമ്മയിലെ ഐ.സി.സി യുടെ അധ്യക്ഷ സ്ഥാനം രാജിവെച്ചതു സംബന്ധിച്ച് മാധ്യമങ്ങള്‍ താന്‍ പറയാത്ത കാര്യങ്ങള്‍ വാര്‍ത്ത നല്‍കിയെന്ന ആരോപണവുമായി നടി ശ്വേത മേനോന്‍. സംഭവത്തില്‍ സൈബര്‍ സെല്ലിന് പരാതി നല്‍കിയെന്നും ശ്വേത പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശ്വേത മേനോന്റെ പ്രതികരണം.

പോസ്റ്റിന്റെ പൂർണ്ണ രൂപം.

ഞാൻ പറയാത്ത കാര്യങ്ങൾ ഞാൻ പറഞ്ഞു എന്ന രീതിയിൽ fake news കൊടുക്കുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന “സന്തോഷം” എനിക്ക് ഇല്ലാത്തതിനാൽ ഞാൻ ഒരു പരാതി സൈബർ സെല്ലിൽ കൊടുത്തിരുന്നു.

I wouldn’t have bothered if it was only about me, but ഞങ്ങളുടെ സംഘടനയായ AMMA യെ പറ്റിയും ലാലേട്ടനെതിരെയും മറ്റു അംഗങ്ങൾക്കെതിരെയും എല്ലാം അവരെ defame ചെയ്ത് ഞാൻ പറഞ്ഞു എന്ന രീതിയിലാണ് ചില  online മീഡിയകൾ വ്യാജവാർത്തകൾ പ്രചരിപ്പിച്ചത്.