ബലാത്സംഗക്കേസിലെ പ്രതികളുടെ വീടുകളും കൃഷിയിടങ്ങളും നശിപ്പിച്ച് മധ്യപ്രദേശ് ജില്ലാ ഭരണകൂടം. കൂട്ടബലാത്സംഗ കേസിലെ 3 പ്രതികളുടെയും വീടുകളാണ്ജി ല്ലാ ഭരണകൂടം പൊളിച്ചുമാറ്റിയത്. ഇവരുടെ കൃഷിയിടങ്ങളും നശിപ്പിച്ചുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതിന് മൊഹ്‌സിന്‍, റിയാസ്, ശെഹ്ബാസ് എന്നിവരെ മാര്‍ച്ച് 17ന് അറസ്റ്റ് ചെയ്തിരുന്നു.
കൂടാതെ പ്രതികൾ അനധികൃതമായി കെട്ടിപ്പൊക്കിയ വീടുകളും സ്ഥാപനങ്ങളും അടക്കം സർക്കാർ ഉദ്യോഗസ്ഥർ ബുൾഡോസറുമായി എത്തി ഇടിച്ചുനിരത്തുകയും ചെയ്തു .മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരമാണ് എങ്ങനെ ചെയ്തത് .. ഇതോടെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനെ ‘ബുൾഡോസർ മാമ’ എന്ന പേരും വന്നു കഴിഞ്ഞു.
ഇതേസമയം തന്നെ സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു .ഭരണവീഴ്ച മറച്ചുവച്ച് ബുൾസോർ ഇറക്കി ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ശ്രമമെന്നും ബിജെപി നേതാക്കൾ പ്രതികളായ പീഡനക്കേസിൽ അവരുടെ വീടുകളും ഇങ്ങനെ പൊളിച്ചുനീക്കാൻ സർക്കാർ തയാറാകുമോ എന്ന് പ്രതിപക്ഷം ചോദിക്കുന്നു.