വയ്യാത്ത കാലും വച്ച് ഞാൻ ആരെ തല്ലാനാണ്:വിവാദത്തില്‍ പ്രതികരണവുമായി ഷൈന്‍ ടോം ചാക്കോ

0
86

‘തല്ലുമാല’ സിനിമയുടെ ഷൂട്ടിങ്ലൊക്കേഷനില്‍  ഉണ്ടായ സംഘര്‍ഷത്തിനിടെ നാട്ടുകാരനെ തല്ലിയെന്ന ആരോപണത്തില്‍ പ്രതികരനാവുമായി  നടന്‍ ഷൈന്‍ ടോം ചാക്കോ രംഗത്ത് .പട സിനിമയുടെ സെലിബ്രിറ്റി ഷോയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ഷൈന്‍ ടോം ചാക്കോ പ്രതികരിച്ചത്.

ഈ കാലും വെച്ച് താന്‍ ഒരാളെ തല്ലുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ എന്നായിരുന്നു ഷൈൻ മാധ്യമങ്ങളോട് ചോദിച്ചത് .‘ഞാന്‍ തല്ലില്ല, കൊല്ലും. ഇനി ഞാന്‍ കൊല്ലുമെന്ന് എഴുതി വിടരുത്. ഈ കാല് വച്ച് ഞാന്‍ തല്ലുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ”-ഷൈന്‍ പ്രതികരിച്ചു .ഞാന്‍ തല്ലിയെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? അയാള്‍ എന്നെ തല്ലിയെന്ന് തോന്നുന്നുണ്ടോ’ എന്നും ഷൈന്‍ ടോം ചോദിച്ചു.

.ടൊവിനോ നായകനാകുന്ന ‘തല്ലുമാല’യുടെ ചിത്രീകരണം  കളമശേരി എച്ച്.എം.ടി കോളനിയിൽ നടക്കുന്നതിനിടെയാണ് നാട്ടുകാരും സിനിമാ പ്രവര്‍ത്തകരും തമ്മില്‍ മാലിന്യം ഇടുന്നതിനെ ചൊല്ലി സംഘര്‍ഷമുണ്ടായത്.മാലിന്യം ഇടുന്നത് ചോദ്യം ചെയ്ത നാട്ടുകാരനെ ഷൈന്‍ ടോം ചാക്കോ തള്ളി എന്നായിരുന്നു ആരോപണം . പിന്നീട് പൊലീസെത്തിയാണ് വിഷയം അവസാനിപ്പിച്ചത്.