കൊച്ചിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

0
147

കൊച്ചിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുറ സ്വദേശി ഷെറിന്‍ സെലിന്‍ മാത്യുവാണ് (27) മരിച്ചത്.രാവിലെ പത്തരയോടെയാണ് ഷെറിനെ കൊച്ചി ചക്കരപ്പറമ്പിലെ ലോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നടിയും മോഡലുമായ ഷെറിന്‍ സെലിന്‍ വര്‍ഷങ്ങളായി കൊച്ചിയിലാണ് താമസം. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സമീപ വാസികൾ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തിയത്.

ആലപ്പുഴ സ്വദേശിയായ ഷെറിൻ വ‍ർഷങ്ങളായി കൊച്ചിയിൽ താമസിച്ചുവരികയായിരുന്നു. മോഡലിംഗ് രംഗത്തും സിനിമാ രംഗത്തും കുറച്ചുനാളായി ഷെറിൻ സജീവമായിരുന്നു.പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.മനോവിഷമമുണ്ടെന്ന രീതിയിൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവച്ചിരുന്നു സുഹൃത്തുക്കളുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.പങ്കാളിയുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സെലിൻ കടുത്ത മനോവിഷമത്തിൽ ആയിരുന്നുവെന്നുമാണ് സെലിന്റെ സുഹൃത്തുക്കൾ പറയുന്നത്.അതേസമയം ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പാലാരിവട്ടം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു