മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടന്മാരാണ് മമ്മൂട്ടിയും മോഹൻലാലും .തീർച്ചയായും മലയാളത്തിന്റെ മഹാനടന്മാർ തന്നെയാണ് വർ ഇരുവരും.എന്നാൽ ഇപ്പോഴിതാ ഈ അതുല്യ പ്രതിഭകള്‍ക്കെതിരെ ശാന്തിവിള ദിനേശ് പറഞ്ഞ പ്രസ്താവനകളാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത് . മമ്മൂട്ടിയും മോഹന്‍ലാലും സിനിമയില്‍ നിന്ന് രാജി വെക്കേണ്ട സമയമായെന്ന് ആണ് സംവിധായകന്‍ ശാന്തിവിള ദിനേശ് തുറന്നടിയ്ക്കുന്നത്.
കിളവൻമാരായ മമ്മൂട്ടിയും മോഹൻലാലും സിനിമയിൽ നിന്നും സ്വയം രാജിവെച്ച് പോകണം എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്. ഒന്നുകിൽ ഇവർ അഭിനയം നിർത്തണം, അല്ലെങ്കിൽ ഹിന്ദിയിൽ അമിതാബ് ബച്ചൻ ഒക്കെ ചെയ്യുന്നത് പോലെ അച്ഛൻ വേഷങ്ങളും സ്വന്തം പ്രായത്തിനു അനുസരിച്ചുള്ള വേഷങ്ങളും ചെയ്യണമെന്നും ശാന്തിവിള ദിനേശ് പറയുന്നു.മോഹൻലാൽ, മമ്മൂട്ടി എന്നീ നടന്മാരെ മര്യാദക്ക് ഒരു കഥാപാത്രം ചെയ്തു കണ്ടിട്ട് നാൾ കുറെ ആയെന്നും അദ്ദേഹം പ്രതികരിച്ചു .
മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ കൂടെ ഉള്ള ആന്റണി പെരുമ്പാവൂർ, ആന്റോ ജോസെഫ് എന്നിവർ അവരെ വിറ്റു ജീവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു .അവര്‍ക്കു ഇനി ഒന്നും ചെയ്യാന്‍ പറ്റില്ല അത്കൊണ്ട് എല്ലാം തീരുന്നതിനു മുന്നേ അവരെ പരമാവധി വിറ്റു കോടികള്‍ ഉണ്ടാക്കാന്‍ ആണ് പലരും നോക്കുന്നത് എന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു. ശാന്തിവിള ദിനേശിന്റെ ഈ പ്രസ്താവനകള്‍ വലിയ വിവാദങ്ങൾക്കാണ് തിരിതെളിയിച്ചിരിക്കുന്നത് .