‘ലത മങ്കേഷ്‌കറിന്റെ ഭൗതിക ശരീരത്തിൽ ഷാരൂഖ് ഖാൻ തുപ്പി !സത്യാവസ്ഥ എന്ത് ?

0
176

ഇന്ത്യയുടെ വാനമ്പാടി ഗായിക ലതാ മങ്കേഷ്‌കര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. മുംബൈ ശിവാജി പാര്‍ക്കിലെത്തിയ താരം ലതാ മങ്കേഷ്‌കര്‍ക്ക് വേണ്ടി ദുആ ചെയ്യുന്ന ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത് .ചിത്രത്തിൽ ഷാരുഖിനൊപ്പം ഷാരൂഖിന്റെ മാനേജര്‍ പൂജ ദദ്‌ലാനിയും ഉണ്ടായിരുന്നു .ഈ ചിത്രമാണ് ഇപ്പോൾ ചര്ച്ചയായിരിക്കുന്നത് .

ഷാരൂഖ് ഖാനും മനേജര്‍ പൂജ ദദ്‌ലാനിയും അന്ത്യോപചാരം അര്‍പ്പിക്കുന്ന ചിത്രത്തിനെ ചൊല്ലി സാമൂഹിക മാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയര്‍ന്നത്. ലതാ മങ്കേഷ്‌കര്‍ക്ക് ഷാരൂഖ് ഖാൻ പുഷ്പാഞ്ജലി അര്‍പ്പിക്കുകയും ദുആ എടുത്ത ശേഷം അവരുടെ പാദങ്ങളില്‍ തൊട്ട് നമസ്‌കരിക്കുകയും ചെയ്തു.ദുആ ചെയ്തതിന് ശേഷം മൃതദേഹത്തിലേക്ക് ഷാരൂഖ് ഊതിയിരുന്നു.എന്നാൽ ഷാരൂഖ് ലതാ മങ്കേഷ്‌കറുടെ മൃതദേഹത്തിലേക്ക് തുപ്പിയെന്ന പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത് കാവി കളസമിട്ട ചിലരാണ് ഇത്തരം പ്രചാരങ്ങൾക്ക് പിന്നിലെന്നത് വളരെ സത്യമായ ഒരുകാര്യമാണ് .

എന്നാൽ ഇന്ത്യ എന്ന മതേതര രാജ്യത്ത് ജീവിക്കുന്ന ഒരു മനുഷ്യൻ എന്ന നിലയിൽ എനിക്ക് മനസിലായ ഒരുകാര്യം പറയാം .ഭാരതത്തിന്റെ വാനമ്പാടി ലത മങ്കേഷ്കർക്ക് ഷാരൂഖാനും അദ്ദേഹത്തിന്റെ  മാനേജർ പൂജാ ദഡ്ലാനിയും  ആദരാഞ്ജലി അർപ്പിച്ച് പ്രാർത്ഥിക്കുന്നു .ഇവർരണ്ടുപേരും ഒരു ദൈവത്തെ തന്നെയാണ് വിളിക്കുന്നത് .രണ്ടുപേരുടെയും പ്രാത്ഥനയുടെ രീതി വ്യത്യസ്തമാണ് .എന്നാൽ അവർ പ്രാർത്ഥിക്കുന്നത് ഒരേകാര്യം തന്നെയാകാം .അതിൽ പോലും വർഗീയത കുത്തിനിറക്കാൻ ശ്രമിക്കുന്ന ഇത്തരം ആളുകളാണ് നമ്മുടെ രാജ്യത്തിൻറെ ശാപം .

രാജ്യത്തിന്റെ മതമൈത്രിയെ സൂചിപ്പിക്കുന്ന ഒരു സന്ദേശം ഷാരൂഖ് പങ്കുവെച്ചത്.എന്നാൽ ഇവിടുത്തെ സംഘപരിവാറിന് ഇത്  രസിക്കാത്തതിനാലാണ് ഇത്തരം  വ്യാജ പ്രചരണങ്ങൾ അവർ നിരന്തരം നടത്തികൊണ്ടരിയ്ക്കുന്നത് എന്നാണ് ആരാധകർ പറയുന്നത് . .