മൂന്നു മാസം മുമ്പ് വളര്‍ത്തുനായ മാന്തി;ഏഴുവയസുകാരൻ പേവിഷബാധയേറ്റ് മരിച്ചു

0
82

പേവിഷബാധയേറ്റ് രണ്ടാം ക്ലാസ്സുകാരൻ മരിച്ചു. വലപ്പാട് അഞ്ചങ്ങാടി കിഴക്കന്‍ വീട്ടില്‍ ദിനേഷിന്റെയും ചിത്തിരിയുടെയുംമകൻ  ആകര്‍ഷ്(7 ) ആണ് മരിച്ചത്. കുട്ടി അസ്വസ്ഥത കാണിച്ചപ്പോഴാണ് ആകർഷിനെ ഞായറാഴ്ച രാത്രി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് പേവിഷബാധയേറ്റതെന്ന് കണ്ടെത്തിയത്.തുടർന്ന് തിങ്കളാഴ്ച രാവിലെ കുട്ടി മരിക്കുകയും ചെയ്തു .

മൂന്ന് മാസങ്ങൾക്ക് മുൻപ് കുട്ടിയെ വീട്ടിൽ വളർത്തിയിരുന്ന നായ മാന്തിയിരുന്നു .എന്നാൽ ഇത് രക്ഷിതാക്കൾ കാര്യമാക്കിയില്ല .രണ്ടു ദിവസം മുന്‍പ് കുട്ടി വെള്ളം കുടിക്കാന്‍ വിമുഖത കാണിച്ചിരുന്നു.തുടർന്ന് അസ്വസ്ഥതകൾ കാണിച്ച കുട്ടിയെ ആശുപത്രിയിൽ എത്തിക്കുക ആയിരുന്നു .

വലപ്പാട് ജി.ഡി.എം.എല്‍.പി. സ്‌കൂളിലാണ് ആകര്‍ഷ് പഠിക്കുന്നത്. വാദ്യോപകരണങ്ങളിലും മറ്റ് കലായിനങ്ങളിലും മികവ് പുലര്‍ത്തിയ വിദ്യാര്‍ഥിയാണ് ആകര്‍ഷ്.മാര്‍ച്ച് 31-ന് നടക്കുന്ന സ്‌കൂള്‍ വാര്‍ഷികത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ആകര്‍ഷിന്റെ മരണത്തെത്തുടര്‍ന്ന് സ്‌കൂള്‍ വാര്‍ഷികം റദ്ദാക്കി.