ഡൽഹിയിൽ വൻ തീപിടുത്തം ;7 പേർക്ക് ധാരുണാന്ത്യം !

0
151

ഡൽഹിയിലെ ഗോകുൽപുരി ചേരിയിൽ വൻ തീപിടുത്തം .തീപിടിത്തത്തിൽ ഏഴു പേർ മരിച്ചു.തീപിടുത്തത്തിൽ 60 കുടിലുകൾ കത്തി നശിച്ചു.30 കുടിലുകൾ പൂർണമായും കത്തി നശിച്ചട്ടുണ്ട് . ഇന്ന് പുലർച്ചെയോടെയാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. സ്ഥലത്തെത്തിയ ഡൽഹി അഗ്നിശമനസേനാ ഉദ്യാഗസ്ഥർ പുലർച്ചെ നാലോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

പുലർച്ചെ ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായ വിവരം അറിഞ്ഞത്. അപ്പോൾ തന്നെ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. തീ നിയന്ത്രണവിധേയമാക്കുകയും ഏഴു മൃതദേഹങ്ങൾ അവിടെനിന്നും കണ്ടെടുക്കുകയും ചെയ്തു’– അഗ്നിശമനസേന അറിയിച്ചു.ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സംഭവത്തിൽ അഗാതമായ ദുഃഖം രേഖപ്പെടുത്തിയട്ടുണ്ട്. പുലർച്ചെയോടെയാണ് ദുഃഖവാർത്ത അറിഞ്ഞു. സ്ഥലത്തേക്ക് ഉടൻ പോകും. ദുരിതബാധിതരെ നേരിട്ടുകാണും-എന്നും  കെജ്രിവാൾ ട്വീറ്റ് ചയ്തു .