അശ്വതി മയക്കുമരുന്ന് കേസിലെ സ്ഥിരം പ്രതി സീരിയൽ നടിയും സുഹൃത്തും പിടിയിൽ

0
45

മദ്യപിച്ച് വാഹനം ഓടിച്ച സീരിയൽ നടിയും സുഹൃത്തും കുടുങ്ങി.നടി ഓടി രക്ഷപെട്ടു. സുഹൃത്ത് പിടിയിലായി.കൊച്ചി കാക്കനാട് സ്വദേശിയായ നൗഫലാണ് പോലീസിന്റെ വലയിൽ കുടുങ്ങിയത്.സീരിയൽ സിനിമാ താരം അശ്വതി ബാബുവും നൗഫലും സിനിമയെ വെല്ലുന്ന കാര്യങ്ങളാണ് നടുറോഡിൽ കാട്ടിക്കൂട്ടിയത്.ആലുവ മുതൽ തൃക്കാക്കരവരെ നടുറോഡിൽ പോലീസിനെപ്പോലും മുൾമുനയിൽ നിർത്തുന്ന സംഭവങ്ങളാണ് അരങ്ങേറിയത്.

നൗഫൽ ഓടിച്ച കാർ മൂന്ന് ബൈക്കുകളിലും കാറുകളിലും ഇടിച്ച ശേഷം തൃക്കാക്കരയിൽ പോസ്റ്റിൽ ഇടിച്ചാണ് നിന്നത്.ഇതോടെ നാട്ടുകാർ ഇടപെട്ടു. പോലീസെത്തി നൗഫലിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.കൈക്ക് പരിക്കേറ്റ ആലുവ സ്വദേശി ആലുവാ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. അശ്വതിക്കെതിരെ നേരത്തേയും ഇത്തരത്തിൽ പരാതി ലഭിച്ചിട്ടുണ്ട്.മയക്കുമരുന്ന് കേസിൽ ഉൾപ്പടെ നടി പിടിയിലായിട്ടുണ്ട്.ഇവർക്ക് മയക്കുമരുന്ന് ഉപയോ​ഗിക്കാതെ ജീവിക്കാൻ കഴിയില്ലെന്നാണ് പോലീസ് പറയുന്നത്.