യാത്രക്കാർക്ക് പ്രണയ സമ്മാനവുമായി കെഎസ്ആർടിസി;കെഎസ്ആർടിസിയോടുള്ള നിങ്ങളുടെ പ്രണയം വെളിപ്പെടുത്താം

0
158

ഫെബ്രുവരി 14 വാലൻ്റെൻസ് ദിനം പ്രണയിക്കുന്നവർക്കും പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി സ്വന്തം ജീവിതം ദാനം ചെയ്‌ത വാലന്‍റൈൻ എന്ന വ്യക്‌തിയുടെ സ്മരണയിലാണ് നമ്മൾ വാലന്‍റൈൻ ഡേ ആചരിക്കുന്നത്.തങ്ങൾക്ക് ആരോടെങ്കിലും പ്രണയം തോണുന്നുണ്ടെങ്കിളിൽ അത് പറയാനുള്ള ഏറ്റവും നല്ല ദിവസമാണ് വാലന്റൈൻ ഡേ .നമ്മളിൽ മിക്കവർക്കും പ്രണയം ഉണ്ട് .ചിലർക്ക് യാത്രകളോട് ,മറ്റുചിലർക്ക് ഫുഡിനോട് ,ചിലർക്ക് വണ്ടികളോടും പ്രണയം ഉണ്ട് .ഇതിൽത്തന്നെ നമ്മളുടെ ആനവണ്ടിയെ പ്രണയിക്കുന്ന ധാരാളം ആളുകളും ഉണ്ടാകും .

എന്നാൽ ഇതാ തങ്ങൾക്ക് ആനവണ്ടിയോടുള്ള പ്രണയം വെളിപ്പെടുത്താൻ ഒരു അവസരം ഒരുക്കുകയാണ് കെ എസ് ആർ ടി സി .ലോക വാലൻ്റെൻസ് ദിനം പ്രമാണിച്ച് യാത്രക്കാർക്കായി ഒരു  സെൽഫി കോൺടെസ്റ്റ് ആണ്  കെഎസ്ആർടിസി സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത് . തിരുവനന്തപുരം ന​ഗരത്തിൽ കെഎസ്ആർടിസി ആരംഭിച്ച നവീന സംരംഭമായ സിറ്റി സർക്കുലർ സർവീസുകളിൽ യാത്ര ചെയ്ത് കെഎസ്ആർടിസിയോട് പ്രണയം വെളിവാക്കുന്ന രീതിയിൽ ബസ്സിനുള്ളിൽ വച്ചുള്ള സെൽഫി എടുത്ത് വേണം മത്സരത്തിനായി അയക്കേണ്ടതെന്നും അധികൃതർ അറിയിച്ചു.

ബസിനകത്ത് വെച്ചുള്ള സെൽഫി എടുത്തതിന് ശേഷം ഈ സെൽഫിയും യാത്രക്കാരന്റെ പേര്, ഫോൺ നമ്പർ, വിലാസം, സഞ്ചരിച്ച സിറ്റി സർക്കുലർ സർക്കിളിന്റെ പേര് എന്നിവ സഹിതം കെഎസ്‌ആർടിസിയുടെ വാട്സ്ആപ്പ് നമ്പറായ 8129562972ലേക്ക് അയക്കുക.ഈ സെൽഫികളിൽ നിന്നും തിരഞ്ഞെടുക്കുന്ന മികച്ച സെല്ഫികള്ക്കാവും സമ്മാനം ലഭിക്കുക .

തിരുവനന്തപുരം നഗരത്തിലെ സിറ്റി സർക്കുലർ ബസുകൾ നിലവിൽ സർവീസ് നടത്തുന്ന ഏഴ് റൂട്ടുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് യാത്രക്കാർ വീതം ആകെ 21 പേർക്കാണ് സമ്മാനങ്ങൾ നൽകുക. അനശ്വരമായ പ്രണയം ഇന്നും മനസിൽ സൂക്ഷിക്കുന്ന ദമ്പതിമാർക്കും ഈ മൽസരത്തിൽ ഒരുമിച്ച് പങ്കെടുക്കാവുന്നതാണ്.