ക്വീർ പ്രൈഡ് വേദികളിലൂടെയും കോമഡി ഷോ വേദികളിലൂടെയുമൊക്കെ പ്രേക്ഷകരിലേക്കെത്തി ശ്രദ്ധ പിടിച്ചുപറ്റിയ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റാണ് സീമ വിനീത്. ഇപ്പോൾ തന്റെ ആരാധകരോടായി തന്റെ ജീവിത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം പങ്കുവെചിചിരിക്കുകയാണ് താരം.തന്റെ ജീവിതത്തിൽ പ്രത്യേകിച്ച് എന്ത് സംഭവിച്ചാലും തന്റെ ആരാധകരോട് തുറന്ന് പറുമെന്നാണ് താരം പറയുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ താൻ കമ്മിറ്റഡ് ആണോ കല്യാണം കഴിഞ്ഞോ എന്ന രീതിയിൽ ഒരുപാട് പേർ ചോദ്യങ്ങളുമായി വരുന്നുണ്ട്.

ഇതിനുള്ള മറുപടി പറയുകയാണ് താരം.കഴിഞ്ഞ ദിവസം മഞ്ഞചരട് കെട്ടിയിരിക്കുന്നത് കണ്ടാണ് ചോദ്യം കൂടുതൽ വന്നത്. തീർച്ചയായിട്ടും അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ഓഫീഷ്യലി തന്നെ എല്ലാവരേയും അറിയിക്കും. അതിൽ സന്തോഷം മാത്രമേ ഉള്ളും. പിന്നെ ഒരു വീഡിയോ എടുത്താലോ ഒരു ഫോട്ടോ എടുത്താലോ ഒപ്പമുള്ള ആളുമായി അവിതഹിതം ഉണ്ടാകില്ല.പലപ്പോഴും ഇത്തരം ആരോപണങ്ങൾ കേൾക്കാറുണ്ട്. ഈ ചിന്താഗതി മാറേണ്ടതാണ്.അങ്ങനെ ഒന്നും തന്നെയില്ല എന്നാണ് സീമാ വീനിത് പറഞ്ഞിരിക്കുന്നത്. തന്റെ ഇൻസ്റ്റഗ്രാം റീൽസിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. താരത്തിന് സപ്പോർട്ടുമായി നിരവധിപ്പേർ സോഷ്യൽ മീഡിയിൽ രംഗെത്തിത്തിയിട്ടുണ്ട്.

വിനീതെന്ന പുരുഷനില്‍ നിന്നും സീമയിലേക്ക് അവര്‍ മാറിക്കഴിഞ്ഞു.താന്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ആണ്, എന്നാല്‍ അതൊരു കുറവല്ല എന്നു തിരിച്ചറിഞ്ഞ് സീമ ജീവിക്കുന്നു.സമൂഹത്തില്‍ നിന്നും അകന്നല്ല, ഒരിക്കല്‍ തന്നെ മാറ്റിനിര്‍ത്തിയ സമൂഹത്തെക്കൊണ്ടു തന്നെ സീമയെന്ന വ്യക്തിയെ അംഗീകരിപ്പിച്ച്.തിരുവനന്തപുരം പുളിയറക്കോണം സ്വദേശിയാണ് സീമ. അമ്മയും അമ്മൂമ്മയും അനിയനും അവിടെത്തന്നെയുണ്ട്. എല്ലാ പിന്തുണയോടെ സീമയുടെ ഭര്‍ത്താവും നാട്ടിലുണ്ട്.പീഡിയാട്രീഷ്യന്‍ ആയ അദ്ദേഹം ഇപ്പോള്‍ തൃശൂര്‍ ഒരു ആശുപത്രിയില്‍ സേവനമനുഷ്ടിക്കുകയാണ്.
