ബിജെപിക്ക് രഹസ്യ ആപ്പ് : പിന്നിലെ സത്യം എന്ത്?

0
178

സോഷ്യൽ മീഡിയയിലെ വിദ്വേഷ പ്രചരണത്തിനും ഹാഷ് ടാഗ് ട്രെന്റുകൾ സൃഷ്ടിക്കാനും ബി.ജെ.പി ഐ.ടി സെല്ലിന് രഹസ്യ ആപ്പ് ഉണ്ടെന്ന് റിപ്പോർട്ട്.ദേശീയ മാധ്യമമായ ദി വയർ ആണ് ഇത് സംബന്ധിച്ച് നിർണായക വിവരങ്ങൾ പുറത്തുവിട്ടത്. നിലവിലെ ഓൺലൈൻ ട്രെന്റുകൾ എന്താണെന്ന് മനസിലാക്കാനും വിദ്വേഷ പ്രചാരണങ്ങളും ട്രോളുകളും പ്രചരിപ്പിക്കാനും, ബി.ജെ.പി അനുകൂല ഹാഷ് ടാഗ് ട്രെന്റുകൾ സൃഷ്ടിക്കാനുമാണ് ആപ്പ് ഉപയോഗിക്കുന്നത്.

ടെക് ഫോഗ് എന്ന് പേരിട്ടിരിക്കുന്ന ആപ്പാണ് ബി.ജെ.പിയുടെ ഐ.ടി സെൽ രൂപീകരിച്ചിരിക്കുന്നത് എന്നുമാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഒരു പ്രമുഖ സോഷ്യൽ മീഡിയ ആപ്പിന്റെ സഹായത്തോടെയാണ് ആപ്പ് രൂപീകരിച്ചതെന്നാണ് സംശയം.

സംഘപരിവാറിന് അനുകൂലമായ ട്രെന്റുകൾ സൃഷ്ടിക്കുന്നതും വിദ്വേഷ പ്രചരണങ്ങൾ നടത്തുന്നതും വ്യക്തികൾ വഴിയല്ലെന്നും ആപ്പ് നേരിട്ടാണെന്നുമുള്ളതാണ് ഞെട്ടിക്കുന്ന വിവരം.