വിദ്യാർത്ഥികൾക്ക് നേരെ കത്തിവീശി എസ്.ഡി.പി.ഐ  പ്രവർത്തകൻ

0
139

മേൽമുറിയിൽ കേളേജ് വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം അഴിച്ച് വിട്ട് എസ്ഡിപിഐ പ്രവർത്തകർ. വിദ്യാർത്ഥികൾക്ക് നേരെ എസ്.ഡി.പി.ഐ  പ്രവർത്തകൻ കത്തിവീശി.മേൽമുറി പ്രിയദർശിനി കോളേജിലെ വിദ്യാർത്ഥി സംഘർഷത്തിനിടയിലായിരുന്നു സംഭവം നടന്നത് . എസ്.ഡി.പി.ഐ പ്രവർത്തകൻ ജുനൈദ് ആണ് കത്തിയെടുത്ത് വിദ്യാർത്ഥികളെ ആക്രമിക്കാൻ ശ്രമിച്ചത്.

യുവാവ് തന്റെ പോക്കറ്റിൽ കരുതിയിരുന്ന കത്തിയെടുക്കുന്നതും ഇതുപയോഗിച്ച് വിദ്യാർത്ഥികളെ  ആക്രമിക്കാൻ ശ്രമിക്കുന്നത്തിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട് . പ്രിയദർശിനി കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളും രണ്ടാം വർഷ വിദ്യാർത്ഥികളും തമ്മില്‍ മേൽമുറി അങ്ങാടിയിൽ വെച്ച് വാക്ക് തർക്കവും ഉന്തും തള്ളും ഉണ്ടായിരുന്നു. ഇതിനിടയിലാണ് ജുനൈദ് കത്തിയെടുത്ത് വിദ്യാർത്ഥികൾക്ക് നേരെ തിരിഞ്ഞത്.  സംഭവത്തിൽ പോലീസ് കേസെടുത്തതായാണ് വിവരം