പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച  സ്കൂൾ അധ്യാപകൻ  അറസ്റ്റിൽ

0
118

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച  സ്കൂൾ അധ്യാപകൻ  അറസ്റ്റിൽ.രാജസ്ഥാനിലെ കരൗലി ജില്ലയിലാണ് സംഭവം നടന്നത് .ആറാം ക്ലാസിൽ പഠിക്കുന്ന 11 വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.സ്കൂളിലേക്ക് പോയ കുട്ടി തിരിച്ചെത്താതിനെ തുടർന്ന് കുട്ടിയുടെ അമ്മ സ്കൂളിലേക്ക് അന്വേഷിച്ച് ചെല്ലുകയായിരുന്നു. സ്കൂളിലെ ഒരു ക്ലാസ്മുറിയിൽ നിന്നും കുട്ടിയുടെ കരച്ചിൽ കേട്ടു. എന്നാൽ ഈ മുറി അകത്ത് നിന്നും പൂട്ടിയിരുന്നു.

മുറിയുടെ വാതിൽ തകർത്ത് അകത്തുകടന്ന അമ്മ അധ്യാപകൻ കുട്ടിയെ ഉപദ്രവിക്കുന്നതാണ് കണ്ടത്. കുട്ടിയുടെ അമ്മയെ കണ്ട പ്രതി ക്ലാസ്മുറിയിൽ നിന്നും അതിവേഗം ഇറങ്ങിയോടുകയായിരുന്നു.പെൺകുട്ടി തനിക്കുണ്ടായ ദുരനുഭവം അമ്മയോട് പറയുകയും തുടർന്ന് അവർ പോലീസിൽ അധ്യാപകനെതിരെ പരാതി നൽകുകയുമായിരുന്നു. പോലീസ് പ്രതിയെ പിടികൂടുകയും ഐപിസി സെക്ഷൻ 376, പോക്‌സോ ആക്ട് എന്നീ കുറ്റങ്ങൾ ചുമത്തി പ്രതിക്കെതിരെ കേസ് എടുക്കുകയും ചെയ്തു.

രാജസ്ഥാനിൽ സ്കൂളിൽ പഠിക്കുന്ന പെൺകുട്ടികൾക്കെതിരെയുള്ള പീഡനങ്ങളും ലൈംഗികാതിക്രമങ്ങളും വർധിച്ചു വരുന്നതായാണ് കാണുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നാല് തവണയാണ് സ്കൂൾ പെൺകുട്ടികൾക്കെതിരെ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തത്.