കാസർഗോഡ് ഉപ്പള ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിൽ പ്ലസ്‌വൺ വിദ്യാർത്ഥിക്ക് നേരെ റാഗിങ്ങ്.പ്ലസ്‌ടു വിദ്യാർത്ഥികളാണ് തങ്ങളുടെ ജൂനിയറായ വിദ്യാർത്ഥിയെ ക്രൂരമായി റാഗ് ചെയ്തത് .+2 വിദ്യാർത്ഥികൾ ,തങ്ങളുടെ ജൂനിയർ വിദ്യാർത്ഥിയുടെ മുടി ബലമായി മുറിക്കുകയായിരുന്നു . വിദ്യാർത്ഥികൾ കുട്ടിയുടെ മുടി ബലമായി മുറിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട് .
മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ പെട്ട മംഗൽപാടി ഗ്രാമപഞ്ചായത്തിലുള്ള ഉപ്പള ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്‌കൂളിലാണ് സംഭവം നടന്നത്.ചൊവ്വാഴ്ച ആയിരുന്നു സംഭവം നടന്നത്.സ്‌കൂൾ വിട്ടതിന് ശേഷം സ്‌കൂളിനടുത്തുള്ള കഫ്തേരിയയിൽ വെച്ചാണ് സംഭവം നടന്നത് .ഇതിന്റെ വീഡിയോ മുതിർന്ന കുട്ടികൾ തന്നെ പകർത്തുകയും .വിദ്യാർത്ഥിയെ മാനസികമായി തളർത്തുകയും ആയിരുന്നു.
സംഭവം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും റാഗ് ചെയ്ത കുട്ടികൾക്കെതിരെ അന്വേഷണത്തിന് ശേഷം റാഗിങ് നടത്തിയ കുട്ടികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചട്ടുണ്ട്.