നമ്മളെല്ലാം രാത്രിയിൽ സ്വസ്ഥമായി കിടന്നുറങ്ങാറുണ്ട് .എന്നാൽ വര്ഷങ്ങളായി ഒന്ന് ഉറങ്ങാൻ കഴിയാതെ ഏതുനിമിഷവും അപകടം മുന്നില്കണ്ടുകൊണ്ട് ജീവിക്കുന്ന ഒരു ജനതയെ അറിയാമോ .അറിയണമെങ്കിൽ നിങ്ങൾ മുല്ലപ്പെരിയാറിന്റെ താഴ്‌വരയിൽ താമസിക്കുന്ന ലക്ഷക്കണക്കിന് ആളുകളിലേക്ക് ഒന്ന് നോക്കിയാൽ മതി.അവരോട് ഒന്ന് ചോദിച്ചാൽമർത്തി നിങ്ങൾ ഉറങ്ങിയിട്ട് എത്രനാളായി എന്ന് .അവർക്കുത്തരം കാണില്ല കാരണം അവർ ഉറങ്ങാറില്ല ഓരോ നിമിഷവും പേടിച്ചാണ് അവർ കഴിയുന്നത് തന്നെ .
നൂറ്റാണ്ട് മുൻപ് കരിങ്കല്ലുകൾ അടുക്കിവെച്ചു കെട്ടിപ്പൊക്കിയ കൈയാലക്കെട്ടിൽ 136 അടി ജലനിരപ്പെത്തുമ്പോ നെഞ്ചിൽ തീയുമായി നടന്നിരുന്ന ജനതയായിരുന്നു അവർ.അന്നൊക്കെ ജലനിരപ്പ് 136 എത്തുമ്പോ നാടുനീളെ പ്രതിഷേധവും ജാഗ്രതാ അനൗണ്സ്മെന്റുകളും, ദുരിതാശ്വാസ ക്യാമ്പുകളുടെ തയാറെടുപ്പുമൊക്കെ ആയിരുന്നു. എന്നാൽ ഇപ്പോളോ ?

ഒരു മുന്നറിയിപ്പുമില്ലാതെ ഇങ്ങനെ ഡാം തുറന്നും അടച്ചും തമിഴ്നാട് കളിക്കുമ്പോൾ ഈ ജനങ്ങളുടെ അവസ്ഥ ആരും ഓർക്കാറില്ല എന്നതാണ് സത്യം .ഒരു മുന്നറിയിപ്പും ജനങ്ങൾക്ക് കിട്ടുന്നില്ല..രാത്രി 12 മണിക്കും രണ്ടുമണിക്കുമൊക്കെ ആളുകൾ സുഖനിദ്രയിൽ ഉള്ളപ്പോ വീടിന്റെ മുറ്റവും വാതിലുകളും ഭേദിച്ചുകൊണ്ടു വെള്ളമെത്തി ആളുകളെ ഉണർത്തുന്നു.



പെരിയാറിൽ വെള്ളം കയറിയാൽ കൊച്ചുമക്കളെയും കൊണ്ടു മാറിത്താമസിക്കാൻ ഒരു ഷെഡ്. അയ്യപ്പൻകോവിൽ ചൂരക്കുളം ആറ്റോരം നിവാസികളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു ഇത്. ജില്ലാ ഭരണകൂടം ഈ ആവശ്യങ്ങൾ കേട്ടിരുന്നെങ്കിൽ മുന്നറിയിപ്പുകൾ നൽകാതെ മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ തുറക്കുമ്പോൾ ഇവർക്കു തേയിലക്കാട്ടിലെ പാറക്കെട്ടുകളിലേക്കു നടക്കേണ്ടി വരില്ലായിരുന്നു.എന്ന് ഓർമിപ്പിക്കുന്നു .ഇവരുടെ ഈ അവസ്ഥക്ക് ഇനിയെബ്‌ങ്കിലും ഒരു പരിഹാരം കണ്ടേ മതിയാകു .ഇവരും മനുഷ്യരാണ് ഇവർക്കും ജീവിക്കണം പേടിയില്ലാതെ ,