ആദ്യം അഭിനയിക്കില്ലെന്ന് പറ‍ഞ്ഞതാണ് ഇന്ന് ലേഡി സൂപ്പർസ്റ്റാർ : നയൻതാരയുടെ വളർച്ചയെക്കുറിച്ച് സത്യൻ അന്തിക്കാട്

0
135

സത്യൻ അന്തിക്കാട് നയൻതാരയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നയന്‍താര മനസിനക്കരയില്‍ വരുമ്പോള്‍ ഇത്ര വലിയ സ്റ്റാറായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും താനാണ് പേര് താരത്തിന് നല്‍കിയത്.

മനസിനക്കരയില്‍ നയന്‍താര വരുമ്പോള്‍ ഇത്ര വലിയ സ്റ്റാറാകുമെന്ന് ഞാന്‍ ചിന്തിക്കുന്നില്ല. ആ സിനിമയ്ക്ക് വേണ്ടി എനിക്കൊരു പുതുമുഖം വേണമായിരുന്നു. നയന്‍താര അഭിനയിച്ച ഒരു പരസ്യമാണ് ഞാന്‍ ആദ്യം കാണുന്നത്. ശലഭ സുന്ദരിയെന്ന മാഗസിനില്‍ ഏതോ ഒരു ജ്വല്ലറിയുടെ പരസ്യത്തിലായിരുന്നു അത്.

നല്ല ആത്മവിശ്വാസമുള്ള മുഖമുള്ള കുട്ടി, അങ്ങനെ അതാരാണെന്ന് അറിയാന്‍ അന്വേഷണം നടത്തുകയും ഡയാന എന്നാണ് പേര് തിരുവല്ലയാണ് വീടെന്നൊക്കെ അറിഞ്ഞു. ബെംഗളൂരു പഠിച്ച കുട്ടിയാണ്, സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹം മൂത്ത് നടക്കുകയൊന്നുമല്ല, പക്ഷെ ഇഷ്ടമാണ്.

അങ്ങനെ ഡയാനയെ വിളിച്ച് പറഞ്ഞു, ഞാന്‍ ഫിക്‌സ് ചെയ്തു നായികയുടെ റോളാണെന്ന് പറഞ്ഞപ്പോള്‍, ഇല്ല സാര്‍ ഞാന്‍ അഭിനയിക്കുന്നില്ലെന്ന് പറഞ്ഞു. എന്റെ റിലേറ്റീവ്‌സിന് പലര്‍ക്കും സിനിമയില്‍ അഭിനയിക്കുന്നത് താല്‍പര്യമില്ലെന്ന് പറഞ്ഞു.

ഡയാനക്കിഷ്ടമാണോ അച്ഛനും അമ്മയ്ക്കും ഇഷ്ടമാണോയെന്ന് ചോദിച്ചപ്പോള്‍ ആണെന്ന് പഞ്ഞു, എന്നാല്‍ വായെന്ന് ഞാനും. അങ്ങനെയാണ് മനസിനക്കരയില്‍ അഭിനയിക്കുന്നത്. പേര് മാറ്റാന്‍ ഞാന്‍ കുറച്ച് പേരുകള്‍ എഴുതി കൊടുത്തിരുന്നു, അതില്‍ നിന്ന് ഡയാന തെരഞ്ഞെടുത്ത പേരാണ് നയന്‍താര.