മീരാജാസ്മിൻ അഹങ്കാരിയും അനുസരണയില്ലാത്തവളും ആണോ ? സത്യൻ അന്തിക്കാട് പറയുന്നു

0
134

വീണ്ടും മലയാള സിനിമയിൽ സജീവമാകുകയാണ് മീര ജാസ്മിൻ. 2018ൽ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരം എന്ന ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയ താരം ഇപ്പോൾ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകൾ എന്ന ചിത്രത്തിലാണ് വീണ്ടും വേഷമിട്ടത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സത്യൻ അന്തിക്കാട് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ മീരാജാസ്മിനെക്കുറിച്ച് പരാമർശിച്ചത്.

മീര ജാസ്മിൻ അഹങ്കാരിയാണ്, അനുസരണയില്ലാത്തവളാണ് എന്നൊക്കെയാണ് പറയുന്നത്, അങ്ങോട്ട് പെരുമാറുന്നത് പോലെയായിരിക്കും അവർ ഇങ്ങോട്ടും: പക്ഷേ എന്നെ സംബന്ധിച്ചെടുത്തോളം ‘മീര ജാസ്മിൻ വളരെ പ്രത്യേകതകളുള്ളൊരു കുട്ടിയാണ്. മീര ജാസ്മിനെ കുറിച്ച് ധാരാളം ആളുകൾ പലരീതിയിൽ സംസാരിക്കാറുണ്ട്. അഹങ്കാരിയാണ്, അനുസരണയില്ലാത്തവളാണ് എന്നൊക്കെ, പക്ഷേ എനിക്ക് ഏറ്റവും കൂടുതൽ കോപറേറ്റ് ചെയ്യുന്ന താരമാണ് മീര ജാസ്മിൻ.

മീരയുടെ രസതന്ത്രവും വിനോദയാത്രയും ഒക്കെ ഹിറ്റുകളായിരുന്നു. മകൾ എന്ന സിനിമയുടെ കഥ എഴുതുമ്പോൾ തന്നെ മീര ഇത് ചെയ്യുമെന്ന തോന്നലുണ്ടായിരുന്നു. പതിനേഴ് വയസുള്ള ഒരു കുട്ടിയുടെ അമ്മയാണ് പക്ഷെ ചെറുപ്പം നഷ്ടപ്പെട്ടിട്ടില്ല. 35 വയസൊക്കെയുള്ള സ്ത്രീയാണ്, സേതുവാണ് എന്നോട് പറയുന്നത് മീരയെ കിട്ടിയാൽ നന്നായിരിക്കുമെന്ന്. പക്ഷെ ആ സമയത്ത് അവർ എവിടെയാണെന്ന് പോലുമറിയില്ല.

സേതു വളരെ പെട്ടെന്ന് ലൊക്കേറ്റ് ചെയ്ത് പറഞ്ഞു, ദുബായിലുണ്ട് ബിസിനസ് ചെയ്തുകൊണ്ടിരിക്കുകയാണെന്ന്.അങ്ങനെ ഞാൻ സിനിമയുടെ കാര്യം പറഞ്ഞ് മീരയ്ക്ക് വാട്‌സാപ്പിൽ ഒരു വോയിസ് മെസേജ് അയക്കുകയായിരുന്നു. മീര അന്ന് തന്നെ എന്നെ വിളിച്ച് സിനിമ എന്റെ മേഖലയല്ല ഇപ്പോൾ പക്ഷെ സത്യൻ അങ്കിൾ വിളിച്ചാൽ ഞാൻ വരുമെന്ന് പറഞ്ഞു. എന്റെ സെറ്റ് മിസ് ചെയ്യാറുണ്ടെന്ന് പറഞ്ഞു. അമ്മയായി അഭിനയിക്കാനൊന്നും പ്രശ്‌നമല്ലെന്ന് പറഞ്ഞു. ഷൂട്ട് കഴിഞ്ഞ് ആൾ പോവുകയും ചെയ്തു.