സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മുൻ എംഎൽഎ പിസി ജോർജ്ജും.നൂറ്റാണ്ടിലെ മഹാപ്രളയത്തിന്റെ കുത്തൊഴുക്കിനെ തോല്‍പ്പിക്കും വിധം കഴിഞ്ഞ സര്‍ക്കാരിനെതിരെ പ്രതിപക്ഷം നുണപ്രചാരണങ്ങള്‍ അഴിച്ചുവിട്ടെന്നും സര്‍ക്കാരിനെതിരെ എന്തെല്ലാം കാര്യങ്ങള്‍ പടച്ചുണ്ടാക്കിയിട്ടും ജനം ഒപ്പം നിന്നെന്നും എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരാന്‍ കാരണം ഇത് ഞങ്ങളുടെ സര്‍ക്കാരാണെന്ന് ജനങ്ങള്‍ നെഞ്ച് തൊട്ടുപറഞ്ഞതു കൊണ്ടാണ്.സ്വപ്ന സ്വരേഷ് ഉയര്‍ത്തിയ ആരോപണങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി ഇന്നലെ തന്നെ രംഗത്തെത്തിയിരുന്നു.അസത്യങ്ങള്‍ വീണ്ടും പ്രചരിപ്പിച്ച് സര്‍ക്കാരിന്റെ ഇച്ഛാശക്തി തകര്‍ക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് വൃഥാവിലാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നസുരേഷുമായി തനിക്ക് ബന്ധമുണ്ടെന്ന് വാർത്ത വന്നതിന് പിന്നാലെ പി.സി ജോർജ്ജും രംഗത്തെത്തി.സരിതയുമായി നടത്തിയ ഫോൺസംഭാഷണമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പി.സി ജോര്‍ജും സരിതയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത് എന്ന് പറയുന്നു.വലിയ ആനക്കാര്യമാണോ?സരിതയുമായി ഞാന്‍ എത്ര കൊല്ലമായി സംസാരിക്കുന്നതാണ്.ഞാന്‍ എന്റെ കൊച്ചുമകളെപ്പോലെ ചക്കരക്കൊച്ചേ,ചക്കരപ്പെണ്ണേ എന്നാണ് വിളിക്കാറ്.എന്താ കാര്യം എന്റെ മകന്റെ മകളെ ഞാന്‍ വിളിക്കുന്നത് ചക്കരക്കൊച്ചേ എന്നാണ്.നിരപരാധിയായ മാന്യയായ ഒരു പെണ്‍കുട്ടി, വ്യവസായസംരംഭത്തിന് ഇറങ്ങിത്തിരിച്ചിട്ട് ഇവിടുത്തെ രാഷ്ട്രീയത്തിലെ നരാധമന്മാര്‍ നശിപ്പിച്ച ഒരു പാവപ്പെട്ട സ്ത്രീയാണ് അവര്‍.പിണറായിയ്ക്കും വേണേല്‍ ഇനിയവരെ ചാക്കിടാന്‍ പറ്റും. പാവമാണല്ലോ.പിസി ജോർജ്ജ് പ്രതികരിച്ചു.
