ഭീഷണിയും തെറിവിളിയും സഹികെട്ടു : സന്തോഷ് വർക്കി

0
373

ലാലാട്ടേന്റെ ആറാട്ട് ഇറങ്ങിയതിനൊപ്പം പ്രസിദ്ധനായ ആളാണ് സന്തോഷ് വർക്കി എന്ന സിനിമാ പ്രേമി. ഇപ്പോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ് കക്ഷി. ലാലേട്ടൻ ആരാടുകയാണ് എന്ന സന്തോഷിന്റെ വാക്കുകളാണ് ഏറെ ശ്രദ്ധ നേടിയത്. ഇദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളും ഏറെ ചര്‍ച്ചയാകാറുണ്ട്.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് മോഹന്‍ലാല്‍ പോലും തന്നെ അപമാനിച്ചു എന്ന തരത്തില്‍ എഴുതിയ സന്തോഷിന്റെ പോസ്റ്റ് വൈറലായത്. തനിക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ മുറവിളി കൂട്ടിയവര്‍ക്ക് എതിരെ താന്‍ പരാതി കൊടുക്കുവാന്‍ പോവുകയാണ് എന്നാണ് താരം തന്റെ സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരിക്കുന്നത്.