മോഹൻലാലിനെതിരെ വിമർശനവുമായി സന്തോഷ് വർക്കി.”ആറാട്ട്” എന്ന സിനിമയുടെ റിവ്യൂ പറഞ്ഞതിന് ശേഷമാണ് സന്തോഷ് വർക്കി മലയാളികൾക്കിടയിൽ പരിചിതനാകുന്നത്.ഇപ്പോൾ മോഹൻലാലിനെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചു മുള്ള തന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.മമ്മൂട്ടിക്ക് ഭാര്യയോടുള്ളത് ലവ് ആണെന്നും എന്നാൽ മോഹൻലാലിന് ഭാര്യയോട് അതില്ലെന്നും സന്തോഷ് വർക്കി പറഞ്ഞിരുന്നു.എന്നാൽ ഇത് ശരിയല്ലെന്നും ഓരാളെക്കുറിച്ച് ഇങ്ങനെ പറയാൻ പാടില്ലെന്നും കണ്ടെങ്കിൽ മാത്രമോ വിമർശിക്കാൻ അധികാരം ഉള്ളു എന്നും അവതാരകൻ ചോദിക്കുമ്പോൾ സന്തോഷ് വർക്കി പറയുന്നത് ഇങ്ങനെയാണ്.
കുടുംബമായി കഴിയുന്ന ആൾ ഇങ്ങനെ ചെയ്യാൻ പാടില്ല.എപ്പോഴും ലാലേട്ടൻ തന്നെ തനിക്ക് മറ്റ് ബന്ധങ്ങൽ ഉണ്ടെന്ന് സമ്മതിക്കാറുണ്ട്.അല്ലെങ്കിൽ ശരിവെയ്ക്കുന്ന തരത്തിൽ ചിരിക്കാറുണ്ട്.ഇതൊന്നും ശരിയല്ല എന്നാണ് സന്തോഷ് വർക്കി പറയുന്നത്. എന്നാൽ മമ്മൂട്ടിയെക്കുറിച്ച് ഇത്തരത്തിൽ റൂമറുകൾ വരാറില്ല.മോഹൻലാൽ സൽമാൻഖാനെപ്പോലെ കല്യാണം കഴിക്കാതെ ജീവിക്കുന്ന ആളാണെങ്കിൽ പ്രശ്നം ഇല്ലായിരുന്നു. വിവാഹം കഴിഞ്ഞാൽ ഡിസിപ്ലിൻ ആവശ്യമാണെന്നും സന്തോഷ് വർക്കി പറയുന്നു. ഇതിനെതിരെ നിരവധി വിമർശനങ്ങളാണ് സന്തോഷ് വർക്കിക്കെതിരെ വരുന്നത്. ലാലേട്ടൻ ഫാൻസിന്റെ പൊങ്കാലയാണ് ഇപ്പോൾ സന്തോഷ് വർക്കി യുടെ സോഷ്യൽ മീഡിയാ പേജുകളിൽ.