ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ബേക്കറി ജീവനക്കാരനടക്കം മൂന്നു പേർ പോലീസ് അറസ്റ്റിൽ .മുണ്ടക്കയത്തെ പ്രമുഖ ബേക്കറിയിൽ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശിയായ സുബൈർ, പാലക്കാട് നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക് എന്നിവരാണ് അറസ്റ്റിലായത്. പ്രത്യേക സംഘം പ്രാദേശിക പോലീസ് സ്റ്റേഷനിൽ പോലും അറിയിക്കാതെ എത്തിയാണ് പ്രതികളെ പിടികൂടിയത് .
കഴിഞ്ഞ കുറച്ചു മാസങ്ങളായി സുബൈർ BSNL എക്സ്ചേഞ്ചിന് സമീപമുള്ള കെട്ടിടത്തിലായിരുന്നു താമസിച്ചു വന്നത് .ഈ മുറിയിൽ നിന്ന് തന്നെയാണ് മറ്റു രണ്ട് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തത് .ശനിയാഴ്ച രാത്രി ഏഴരയോടെ പാലക്കാട് നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എന്നാൽ ഇത് ബേക്കറിയുടമയ്‌ക്കോ കെട്ടിട ഉടമയ്‌ക്കോ അറിയില്ലെന്നാണ് പോലീസ് പറയുന്നത്.
ഭാര്യക്കൊപ്പം ബൈക്കിൽ യാത്രചെയ്യവേ ആയിരുന്നു മമ്പറത്ത് വെച് ആർഎസ്എസ് പ്രവർത്തകനായ സഞ്ജിത്തിനെ (27 ) പട്ടാപ്പകൽ വെട്ടിക്കൊന്നത്. ഭാര്യയുടെ കണ്മുന്നിൽ വെച്ചാണ് സഞ്ജിത്തിനെ വെട്ടിക്കൊന്നത്. സംഭവത്തിൽ ഭാര്യ ദൃക്‌സാക്ഷിയുമാണ്.വെള്ള മാരുതി കാറിലെത്തിയ നാലംഗ സംഘം ആയിരുന്നു സഞ്ജിത്തിനെ വെട്ടി കൊലപ്പെടുത്തിയത് . കേസിൽ എസ് ഡി പിഐ പ്രവർത്തകരാണ് എന്ന് ബിജെപി അന്നേ ആരോപിച്ചിരുന്നു .
കേസിൽ പ്രതികളെ പിടികൂടാത്തതിന് സോഷ്യൽ മീഡിയയിലടക്കം വലിയ പ്രതിഷേധം നടന്നിരുന്നു .അതിനിടെ പൊലീസ് അന്വേഷണം പര്യാപ്തമല്ലെന്നും കേസ് എൻഐഎ ഏറ്റെടുക്കണമെന്നുമായിരുന്നു ബിജെപിയുടെ ആവിശ്യം .ഇതിനായി കെ സുരേന്ദ്രൻ അമിത്ഷായെ കാണാനിരിക്കുമ്പോഴാണ് പ്രതികൾ അറസ്റ്റിലാകുന്നത് .