മലമ്പുഴ ചെറാട് മലയില്‍ അകപ്പെട്ടുപോയ ബാബുവിനെ കുറച്ചുനേരങ്ങൾക്ക് മുൻപായിരുന്നു ഇന്ത്യൻ സൈന്യം അതിസാഹസികമായി രക്ഷപെടുത്തിയത് .എന്നാൽ ഇപ്പോൾ ഇതാ ബിബുവിനെതിരെ വിദ്വേഷ പ്രചരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംഘപരിവാര്‍ പേജുകള്‍. ചാണക്യന്യൂസ് എന്ന പേജാണ് ഇത് സംബന്ധിച്ച പ്രചരണങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത് .സുഡാപ്പി മലകയറിയത് മുസ്ലിം തീവ്രവാദ ക്യാമ്പിനോ എന്ന തലക്കെട്ടില്‍ വാര്‍ത്തയെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു ചാണക്യന്യൂസിന്റെ പ്രചരണം
ചാണക്യന്യൂസ് എന്ന പേജില്‍ വി.കെ ബൈജു എന്നയാളാണ് ഈ പ്രചരണങ്ങള്‍ക്ക് തുടക്കമിട്ടിട്ടുള്ളത്. സിമിയും ഐ.എസ്.ഐ.എസുമെല്ലാം തീവ്രവാദ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നത് വനാന്തരങ്ങളിലും മലകള്‍ക്ക് മുകളിലുമായിരുന്നു എന്നും ഇത്തരം ഏതെങ്കിലും ക്യാമ്പിന്റെ ഭാഗമായിട്ടാണോ ബാബു മല കയറിയത് എന്നൊക്കെയാണ് ചാണക്യന്യൂസ് എന്ന പേജില്‍ വി കെ ബൈജു എന്നയാള്‍ ചോദിക്കുന്നത്.കൂടാതെ കേരളം തീവ്രവാദികളുടെ ഹബ്ബായി മാറിയെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ വനാന്തരങ്ങളില്‍ തീവ്രവാദികള്‍ ക്യാമ്പ് നടത്തിയിട്ടുണ്ടെന്നും ഇവര്‍ വ്യാചപ്രചരണം നടത്തുന്നുണ്ട്.
ബാബുവിന്റെ വാർത്തകൾ നൽകിയ വാര്‍ത്താ ചാനലുകളുടെ യുട്യൂബ്, ഫേസ്ബുക്ക് ലൈവുകള്‍ക്ക് താഴെ വന്നും ഇത്തരം കമന്റുകൾ സംഗപരിവർ സംഘടനകൾ നടത്തുന്നുണ്ട് .കേരളത്തില്‍ ഐ.എസ്.ഐ.എസ് പ്രവര്‍ത്തകര്‍ ഏറ്റവുമധികമുള്ള ജില്ലകളിലൊന്നാണ് പാലക്കാട് എന്ന തരത്തിലും വ്യാജപ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ബാബുവും സുഹൃത്തുക്കളും മല കയറിയതിനെ കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.
അതേ സമയം മലമുകളില്‍ നിന്നും രക്ഷപ്പെടുത്തിയ ബാബുവിനെ കഞ്ചിക്കോട് ഹെലിപാഡിലെത്തിച്ചതിന് ശേഷം ഇവിടെ നിന്നും പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബാബു സംസാരിക്കുന്നുണ്ടെന്നും ഇയാൾക്ക് വലിയ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.