ഗണപതി ഭഗവാന്റെ പിതൃത്വത്തെ ചൊല്ലി അശ്ലീല പോസ്റ്റ് ; സന്ദീപാനന്ദ ഗിരിക്ക് എതിരെ വിശ്വഹിന്ദു പരിഷത്ത്

0
112

ഫേസ്ബുക്ക് കുറിപ്പില്‍ ഹൈന്ദവ ദേവനെ ചേര്‍ത്ത് അശ്ലീല പരാമര്‍ശം നടത്തുകയുമായിരുന്നു. ഒരേസമയം പോസ്റ്റിലൂടെ ഹിന്ദു വിശ്വാസത്തെയും നായര്‍ സമാജത്തെയും ഇയാള്‍ ആക്രമിക്കുകയാണ് ചെയ്തത്. ഇതിനെതിരെയാണ് വിശ്വഹിന്ദു പരിഷത്ത് രംഗത്ത് വന്നിരിക്കുന്നത്.ഹൈന്ദവ വിശ്വാസികളെ വൃണപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന ആരോപണം ഉന്നയിച്ചു കൊണ്ട് സന്ദീപാനന്ദ ഗിരിയ്‌ക്കെതിരെ പരാതി ഉയരുകയാണ്.വിശ്വഹിന്ദു പരിഷത്താണ് സന്ദീപാനന്ദ ഗിരിയ്ക്ക് എതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അനില്‍ വിളയിലാണ് സന്ദീപാനന്ദ ഗിരിയുടെ അപകീര്‍ത്തികരമായ പോസ്റ്റിന് എതിരെ പൊലീസില്‍ പരാതി നല്‍കിയത്. മാവേലിക്കര പൊലീസിനാണ് ഈ കേസ് അന്വേഷിക്കുവാനുള്ള ചുമതല.

ഗണപതിയുടെ പിതൃത്വത്തെ നിന്ദ്യവും നീചവുമായ രീതിയില്‍ വിവരിക്കുന്നതാണ് സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ് എന്നാണ്  വിശ്വഹിന്ദു പരിഷത്ത് ആരോപിക്കുന്നത്. മതസ്പര്‍ദ്ധ ഉണ്ടാക്കുന്നതും വിശ്വാസത്തെ ഹനിക്കുന്നതുമായ ഫേസ്ബുക്ക് കുറിപ്പിട്ട സന്ദീപാനന്ദ ഗിരിയ്‌ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 153 a , b  295, 298 എന്നീ  വകുപ്പുകള്‍ പ്രകാരവും ഐ.ടി നിയമം 67 വകുപ്പുകള്‍ പ്രകാരവും കേസെടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. കോട്ടയം എന്‍എസ്‌എസിലെ കുട്ടികളോട് ഗണപതിയുടെ തല പോയി ആനയുടെ തല വെച്ചതിന് പിന്നിലെ കഥ പറഞ്ഞുകൊടുത്തെന്ന് പറയുകയും തുടര്‍ന്നുള്ള ഫേസ്ബുക്ക് കുറിപ്പില്‍ ഹൈന്ദവ ദേവനെ ചേര്‍ത്ത് അശ്ലീല പരാമര്‍ശം നടത്തുകയുമായിരുന്നു. ഒരേസമയം പോസ്റ്റിലൂടെ ഹിന്ദു വിശ്വാസത്തെയും നായര്‍ സമാജത്തെയും ഇയാള്‍ ആക്രമിക്കുകയാണ് ചെയ്തത്. ഇതിനെതിരെയാണ് വിശ്വഹിന്ദു പരിഷത്ത് രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കിൽ ഗണപതിയുടെ ചിത്രം ഉൾപ്പെടുത്തിയുള്ള കുറിപ്പ് പോസ്റ്റ് ചെയ്‌തത്. നിരവധി പേരാണ് സന്ദീപാനന്ദ ഗിരിയുടെ ഈ വിവാദ പോസ്റ്റിനു കമെന്റുകളുമായി എത്തുന്നത്. രേഖപ്പെടുത്തുന്ന കമെന്റുകളിൽ ഏറെയും വിമർശനങ്ങളാണ്.