പെണ്ണ് പടിക്ക് പുറത്ത് …. വനിതാ പ്രതിനിധിയെ വേദിയിൽ നിന്ന് പുറത്താക്കി സ്വാഭിമാൻ ദിൻ

0
327

പറയുമ്പോ സ്ത്രീ പ്രാതിനിത്യം വളരെ വലിയ ഒരു ഉണ്ടപപ്പടമാണ്. തേങ്ങാക്കൊലയാണ് ഇതെ ക്കുറിച്ച് എങ്ങാനം ഒന്ന് സംസാരിച്ച് തുടങ്ങിയാൽ പിന്നെ കണ്ണും മൂക്കും ഇല്ലാണ്ട് അങ്ങ് പറയും അല്ല പറയുന്നതിന് പ്രത്യേകിച്ച് ചെലവൊന്നും ഇല്ലല്ലോ . ഇനി പോരാത്തതിന് ഫെമിനിസം എന്ന പുരോ​ഗമന വാതവും സംഘതി ഉഷാറാണ് . പക്ഷേ പകൽ വെളിച്ചം പോലെ സത്യമുള്ള ഒരു കാര്യം ഉണ്ട്. സ്ത്രീകൾക്ക് മേൽ ഇന്നും അപ്രഖ്യാപിത വിലക്കാണ്. എന്നും പുരുഷനേക്കാൾ പിന്നിൽ നിൽക്കേണ്ടവൾ, ഉച്ച ഉയരാൻ പാടില്ല. മറുത്ത് ഒരക്ഷരം പറയാൻ പാടില്ല. പുരുഷനോടൊപ്പെം ഇരിക്കാൻ പോലും പാടില്ല. അത് പദവി ഉണ്ടെങ്കിലും പാടില്ല. ഇല്ലെങ്കിലും പാടില്ല. എന്താണ് ഫെമിനിസം പ്രസം​ഗിക്കുകയാണോ എന്ന് തോന്നുന്നുണ്ടാകും അല്ല ഒരു കാര്യം പറ‍ഞ്ഞതാണ്. വെറുതെ അങ്ങ് പറയുകയല്ല. കൃത്യമായ വിഡിയോ അടക്കം കാണിക്കുകയും ചെയ്യാം. ഇന്ന് സോഷ്യൽ മീഡിയ യിൽ ഇത് വെെറലാണ്.

ഒരു പൊതുവേദിയിൽ നിന്ന് ഒരു സ്ത്രീയെ ഇറക്കി വിടന്നു. ആ വേദിയിൽ മറ്റാരേക്കാളും ഇരിക്കാൻ ഇരിക്കാൻ യോ​ഗ്യത യുള്ള സ്ത്രീയാണ്. ഒരു ജന പ്രതിനിധിയാണ്. ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ്. എന്നാലും ഇറക്കി വിട്ടു. പകരം വന്ന മഹാനെ ഇരുത്താൻ. അദ്ദേഹം വിശിഷ്ടാതിഥി ആയിരിക്കാം. പക്ഷേ പറഞ്ഞ വാക്കാണ് പ്രശ്നം പെണ്ണുങ്ങളൊക്കെ താഴെ ഇരിക്കിം… ഇത്
എവിടുത്ത ന്യാമാണ് . ഇത് ഏത് ഭരണഘടനയാണ്.

ജാതിയുടേയോ മതത്തിന്റേയോ അതോ സമൂഹത്തിന്റേയോ.. അം​ഗികരിക്കാൻ കഴിയില്ല. ഈ അപമാനത്തെ. എത്ര പേരാണ് ഇതിൽ ശരി കാണുന്നത് എന്നെനിക്ക് അറിയില്ല. ഞാൻ ഒരു മതത്തേയും ഒരു വിശ്വാസത്തേയും ചോദ്യം ചെയ്യുകയല്ല. പക്ഷേ ഇത്തരത്തിൽ ഇനിയൊന്ന് ആവർത്തിക്കപ്പെടുരുത് . സ്ത്രീ പിന്നിൽ നിൽക്കേണ്ടവളല്ല. എല്ലാത്തിലും ഒപ്പം നിൽക്കേണ്ടവളാണ്. ഇനി നടന്ന സംഭവത്തിലേക്ക്

ഈ പൊതുപരിപാടി നടന്നത് കോഴിക്കോട് ജില്ലയിലെ ചെറുവാടിയിൽ. തിരുവമ്പാടി മണ്ഡലം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ നവംബർ 12ന് നടന്ന ‘സ്വാഭിമാൻ ദിൻ’ പരിപാടി. ഇതിൽ മുഖ്യാതിഥിയായി എത്തിയ അബ്ദുസ്സമദ് പൂക്കോട്ടൂർ വന്നപ്പോഴാണ് വേദിയിൽ ഉണ്ടായിരുന്ന ഏക വനിതയെ ഇറക്കിവിട്ടത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്.

പരിപാടിയിൽ കോളേജ് അധ്യാപകനായ അജ്മലിന്റെ പ്രസംഗം 20 മിനിറ്റ് പിന്നിട്ടപ്പോഴാണ് മുഖ്യാതിഥിയായ ഇ.കെ. സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ വരുന്നത്. അബ്ദുസ്സമദ് വരുന്ന സമയത്ത് വേദിയും സദസ്സും ഒന്നടങ്കം ആദരപൂർവം എഴുന്നേറ്റ് നിൽക്കുന്നുണ്ട്.

ഇതേസമയത്താണ് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശംലൂലത്തിനോട് അബ്ദുസമദ് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടത്. വേദിയിൽ ശംലൂലത്തിനെ കണ്ടതും അബ്ദുസമദ് വിരൽ ചൂണ്ടി’പെണ്ണുങ്ങളൊക്കെ താഴെ ഇരിക്കിം’ എന്ന് പറയുകയായായിരിന്നു. അജ്മൽ മലബാർ സമരത്തിലെ സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ച് സംസാരിക്കുമ്പോഴായിരുന്നു സംഭവം നടക്കുന്നത്. തുടർന്ന് നിസാഹായയായി ശംലൂലത്ത് വേദിയിൽ നിന്ന് ഇറങ്ങിപ്പോകുന്നതും പ്രചരിക്കുന്ന വീഡിയോയിലുണ്ട്. വീഡിയോ കാണാം.

പെണ്ണിനെ ആട്ടിപ്പായിച്ച ഈ വേദിയിൽ പിന്നീട് അബ്ദുൾ സമദ് ഉൾപ്പടെയുള്ളവർ മലബാർ കാലപത്തെപ്പറ്റി പ്രസം​ഗിച്ചു. സമരത്തിന്റെ ഉജ്ജ്വലമുഖങ്ങളായിരുന്ന പെണ്ണുങ്ങളെ വാഴ്ത്തിപ്പാടി. ഞാൻ ആദ്യം പറഞ്ഞില്ലേ സ്ത്രീ സമത്വത്തെ ക്കുറിച്ച് ഇഷ്ടം പോലെ പ്രസം​ഗിക്കും. പ്രാവർത്തികമാക്കാൻ ഉള്ള മടി മാത്രമേ ഉള്ളു. നേരത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് പോലും തെറ്റാണെന്ന് പറഞ്ഞ ടീംസാണ് ഇതെന്നും ആരും മറന്നിട്ടില്ല. ഈ സംഭവം അവിടെ പ്രദേശത്തെ വാട്സ് അപ്പ് ​ഗ്രൂപ്പുകളിൽ മാത്രം അങ്ങ് ഒതുങ്ങി. ചർച്ച ചെയ്യാൻ ആർക്കും താൽപ്പര്യമില്ലാത്ത വിഷയം. കാരണം അപമാനിക്കപ്പെട്ടത് പെണ്ണല്ലേ അവൾ ഒന്ന് ഒച്ചയിട്ടാ കുറ്റമാണല്ലോ …പണ്ട് പുരാതന കാലം മുതൽ അത് അങ്ങനെയാണല്ലോ അങ്ങനയേ ആവാൻ പാടുള്ളു.

ഒരു കാര്യം കൂടി ഓർമ്മിപ്പിച്ച് കൊണ്ട് നിർത്തന്നു. ഏത് സമരമുഖത്ത് നോക്കിയാലും അവിടെ ഒരു മേജർപാർട്ടിൽ സ്ത്രീകളും ഉണ്ടായിരുന്നു ഒടുവിൽ നടന്ന പൗരത്വ ഭേദ​ഗതിയിൽ പോലും എന്തിനു പറയുന്നു ലക്ഷ്വദ്വീപ് ഇഷ്യൂവിൽ പോലും ….മറക്കരുത് ഒരാൾക്ക് വേണ്ടിയും തന്റെ സ്ഥാനം സ്ത്രീ ഒഴിഞ്ഞു കൊടുക്കേണ്ടവൾ അല്ല. പിന്നെ ഇത്തരം അപമാനങ്ങൾ അവർക്കിടയിൽ ഒതുങ്ങുകയുലില. മറിച്ച് അത് ഒരു സമൂഹത്തിൽ മുഴുവൻ അലയടിക്കും.