ആയുധം വേണം പോലീസിനെ സമീപിച് സൽമാൻ ഖാൻ

0
112

ആയുധം കയ്യിൽ വെയ്ക്കാൻ അനുമതി വേണം. ആവശ്യം ഉന്നയിച്ച് സൽമാൻഖാൻ മുംബൈ പോലീസിനെ സമീപിച്ചു. തനിക്കെതിരെ വധ ഭീഷണി ഉയർന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു ആവശ്യവുമായി രം​ഗത്തെത്തിയത്.സ്വയം രക്ഷക്കായി തനിക്ക് ആയുധം കൈവശം വെയ്ക്കണം എന്നുള്ള അപേക്ഷ സല്‍മാന്‍ഖാന്‍ മുംബൈ പോലീസിന് കൈമാറിയതായാണ് വിവരം.ഒരുമാസം മുന്‍പാണ് ഇത്തരത്തിൽ ഒരു ഭീഷണി സന്ദേശം എത്തിയത്.

ഒരു കത്തിലൂടെയായിരുന്നു ഭീഷണി സന്ദേശം.കത്തില്‍ സല്‍മാന്‍ഖാന്റെ പിതാവിനേയും വകവരുത്തും എന്ന് ഉണ്ടായിരുന്നു.പഞ്ചാബ് ഗായകനും കോണ്‍ഗ്രസ് നേതാവും ആയിരുന്ന സിദ്ദു മൂസവാലുടെ സമാന അവസ്ഥ ഉണ്ടാകുമെന്നാണ് അന്ന് ലഭിച്ച ഭീഷണി.ഗായകനെ അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തുക ആയിരുന്നു. ഇതേ അവസ്ഥ സല്‍മാന്‍ ഖാനും ഉണ്ടാകുമെന്നായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്. സൽമാൻഖാൻ പ്രഭാത സവാരി നടത്തുന്ന ബാന്ദ്രയിലെ ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നായിരുന്നു ഈ ഭീഷണിക്കത്ത് ലഭിച്ചിരുന്നത്. ഇതോടെ സുരക്ഷാ ഭടന്മാര്‍ അദ്ദേഹത്തിനുള്ള സുരഷ ശക്തമാക്കിയിരുന്നുകത്തില്‍ ഉണ്ടായിരുന്നത്.