ദീലിപിന് ആലുവ കേന്ദ്രീകരിച്ച് ​ഗുണ്ടം സംഘം : നിർമ്മാതാവ് സലീം

0
141

ദീലീപ് ​ഗുണ്ടയാണെന്ന വെളിപ്പെടുത്തലുമായി നിർമ്മാതാവ് സലീം. ആലുവ കേന്ദ്രീകരിച്ച് ദിലീപിന് വലിയ ഗുണ്ടാ സംഘമുണ്ടെന്നും സലിം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ദീലിപിന്റെ ഉറ്റസുഹൃത്ത് ശരത്താണ് ഇതിന് മുൻകെെ എടുക്കുന്നത്. ശരത്തും സംഘവും തന്നെ കള്ളക്കേസില്‍ കുരുക്കി ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും ഇതിനെതിരെ പരാതി നല്‍കിയപ്പോള്‍ ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചത് ദിലീപാണെന്നും സലിം പറഞ്ഞു. ഖത്തറിൽ ജോലി ചെയ്തു വന്ന സലീം ഒരു കേസിൽപ്പെട്ടു.

തുടർന്ന് അറിയാത്ത ശരത് പോലീസ്സ്റ്റേഷനിൽ എത്തി. 50 ലക്ഷം ആവശ്യപ്പെട്ടു. 50000 രൂപ കെെമാറി. എന്നാൽ തനിക്ക് തെറ്റു പറ്റി എന്ന് മനസ്സിലായപ്പോൾ കേസ് കൊടുത്തു. ഇതോടെ കേസിൽ ഇടപെട്ടത് ദീലിപാണ്. ദീലീപ് നല്ല ഒന്നാന്തരം ​ഗുണ്ടയാണ്. സലീം പറയുന്നു.