ദീലിപിനെക്കുറിച്ചുള്ള സലീഷിന്റെ പോസ്റ്റ് ചർച്ചയാകുമ്പോൾ

0
177

ദെെവത്തിനും സുഹൃത്തുകൾക്കും നന്ദി. കയ്യിൽ ഉള്ള നല്ലൊരു ജോലി ശ്രദ്ധിക്കാതെ ഫിലിമിന് പുറകെ നടക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. സുഹൃത്തുക്കളുടെ സഹായം മൂലം തലകുനിക്കേണ്ടി വന്നിട്ടില്ല. വളരെ സന്തോഷം ഉള്ള ഒരു വാർത്തയാണ്. ജനപ്രീയ നായകൻ ദീലിപ് അഭിമയിക്കുന്ന പ്രശസ്ത ബാനറിൽ ചിത്രീകരണം ആരംഭിക്കാൻ പോകുന്ന പുതിയ ചിത്രത്തിൽ അസോസിയേറ്റ് ദിറക്ടറായി അവസരം കിട്ടിയിരിക്കുന്നു. സലീഷ് വെട്ടിയാട്ടിലിന്റെ പോസ്റ്റാണ്.

ഇദ്ദേഹത്തെ നമ്മൾ അറിയും ദീലിപിന്റെ ഫോൺ ഐടി സഹായി . ഇദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ല. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് കാട്ടി ബന്ധുക്കൾ രം​ഗത്ത് എത്തി നിൽക്കുന്ന അവസ്ഥ . ആസമയത്താണ് ഇദ്ദേഹം എഫ് ബിയിൽ ഷഎയർ ചെയ്ത ഈ പോസ്റ്റ് വൈറലാകുന്നത്. 2019 സെപ്റ്റംബർ 9 നാണ് സലീഷ് ഇത് പോസ്റ്റ് ചെയ്യുന്നത്. മാധ്യമ വിചാരണയ്ക്ക് ഒരുങ്ങുന്നില്ല. എല്ലാം കോടതി തീരുമാനിക്കട്ടെ… മറ്റൊരു പോസ്റ്റു കൂടി ഇതിനോടൊപ്പം ചേർക്കുന്നുണ്ട്. ഷിനോജ് എന്ന വ്യക്തിയാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതാണ് സലീഷ് വെട്ടിയാട്ടിൽ എന്നാണ് സലീഷിന്റെ പോസ്റ്റ് ചെയർ ചെയ്തു കൊണ്ട് ഷിനോജ് കുറിക്കുന്നത്. മൂന്ന് നാല് ദിവസമായി കേൾക്കുന്ന വാർത്തയിലെ ആ വ്യക്തി, ഇങ്ങേരുടെ മരണത്തിന് പുറകിൽ ആണ് ദിലീപിന് പങ്ക് ഉണ്ട് എന്ന് റിപ്പോർട്ടർ ചാനെലും ഏതോ ഡയറക്ടർ എന്ന് പറയുന്ന ആളും ആരോപിക്കുന്നത്..
ഈ പറയുന്ന സലീഷ് വെട്ടിയാട്ടിൽ എന്റെ ഫ്രണ്ട്, നാട്ടുകാരൻ ഒക്കെ ആയിരുന്നു,
1996 മുതൽ മൊബൈൽ സർവീസിംഗ് മേഖലയിൽ ഉള്ള ആള് ആയിരുന്നു.. ലാസ്റ്റ് ഐഫോൺ സർവിസിങ്‌ മാത്രം ചെയ്തുകൊണ്ടിരുന്നു എന്നതും ദിലീപ് ഫോൺ ഇങ്ങേരുടെ അടുത്ത് data റിക്കവറി ചെയ്യാൻ കൊടുത്തിരുന്നു എന്നതും ശരിയാണ്..
പക്ഷേ അതിന് വേണ്ടി 90k മുടക്കി എന്തോ സോഫ്റ്റ്‌വെയർ വാങ്ങിയിട്ടും റിക്കവെറി ചെയ്യാൻ കഴിയാതെ ഫോൺ തിരിച്ചു കൊടുത്തിരുന്നു എന്നതാണ് വാസ്തവം.

ഇനി മരണത്തിലേക്ക് വന്നാൽഅന്ന് ഓണത്തിന് റിലീസ് ചെയ്യേണ്ട ഷോർട് ഫിലിം വർക്കിന്റെ പുറകെ ഓണത്തിന്റെ ഒരാഴ്ച മുന്നേ തൊട്ടുള്ള ഓട്ടവും ഓണത്തിന്റെ തലേ ദിവസം അതിന്റെ ഡബ്ബിങ് തീർത്ത് വെളുപ്പിനെ രണ്ട് മണിക്ക് എറണാകുളത്തുള്ള വീട്ടിലേക്ക് കാർ ഓടിച്ചു പോകുമ്പോൾ അങ്കമാലി ടെൽകിനു സമീപത്തു വച്ച് മരണം ഉറക്കത്തിന്റെ രൂപത്തിൽ വന്ന് കാർ ഡിവൈഡറിൽ ഇടിചാണ് ഇദ്ദേഹം മരിക്കുന്നത്..

അന്ന് വീട്ടുകാരും നാട്ടുകാരും സംഭവസ്ഥലത്തു പോകുകയും ഇവർക്കോ പോലീസിനോ ഒന്നും അന്ന് തോന്നാത്ത ദുരൂഹത ആണോ ഇപ്പോ തോന്നുന്നത്?ഒന്നുകിൽ ദിലീപ് വിഷയം വച്ച് മാക്സിമം ചാനൽ റീച് കൂട്ടാൻ അതല്ല എന്നുണ്ടെങ്കിൽ നിലവിൽ ഉള്ള കേസ് അഴയുന്നത് കണ്ട് ദിലീപിനെ കുടുക്കാൻ വേണ്ടി തന്നെ ഇറങ്ങിത്തിരിച്ച ഒരാൾ ആണ് ഈ ആരോപണങ്ങൾക്ക് എല്ലാം പുറകിൽ എന്ന് തന്നെ സംശയിക്കേണ്ടി വരും..

പിന്നെ സലീഷിന്റെ സഹോദരൻ ഇപ്പൊ കേസ് കൊടുത്തല്ലോ എന്ന് സംശയം ഉള്ളവരോട് ; സഹോദരൻ കൊടുത്തത് പരാതി അല്ല, ഇങ്ങനെ ഒരു ആരോപണം ഇപ്പൊ ഉയർന്നു വന്ന സ്ഥിതിക്ക് സലീഷിന്റെ മരണത്തിൽ ദുരൂഹത ഉണ്ട് എങ്കിൽ ആ ദുരൂഹത നീക്കണം എന്നാണ് അങ്ങേര് പോലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
പോലീസ് അന്വേഷിക്കട്ടെ, ദുരൂഹത നീങ്ങട്ടെ . NB  ദിലീപ് കുറ്റം ചെയ്തിട്ടുണ്ട് എങ്കിൽ ചെയ്ത കുറ്റങ്ങൾക്ക് ദിലീപിനെ ശിക്ഷിക്കട്ടെ