കളക്ടർ അമ്മയുടെ അവധി എനിക്ക് വേണ്ട കുഞ്ഞ് മൽഹാർ

0
45

കലക്ടറമ്മേടെ അവധി എനിക്ക് വേണ്ട.കെ എസ് ശബരിനാഥിന്റെയും ദിവ്യ സ് അയ്യരുടെയും മകൾ കുഞ്ഞു മൽഹാറിന്റെ ഡയലോഗ് ആണ് ഇപ്പോൾ വൈറൽ ആകുന്നത് . കുഞ്ഞിനെ നാളെ സ്കൂളിൽ പോകണോ എന്ന അമ്മചോദിക്കുമ്പോൾ പോകണമെന്നും അയ്യോ അതെങ്ങനെ ‘അമ്മ നാളെ സ്കൂളിന് അവധി കൊടുത്തു എന്നും പത്തനംതിട്ട ജില്ലാ കളക്ടർ കൂടി ആയ ദിവ്യ എസ് അയ്യർ പറയുമ്പോൾ എനിക്ക് അവധി വേണ്ട എന്നാണ് കുഞ്ഞു മൽഹാർ പറയുന്നത്.

പണ്ട് കാലത്തു കുട്ടികൾ എനിക്ക് സ്കൂളിൽ പോകണ്ട എന്ന് പറഞ്ഞിരുന്ന കുട്ടികൾ ഇപ്പൊ എനിക്ക് അവധി വേണ്ട സ്കൂളിൽ പോയ മതി എന്ന അവസ്ഥയിൽ എത്തിയതിനു കോവിഡിന് ഒരു വല്യ പങ്കുണ്ട്.കുട്ടികൾ വീട്ടിൽ ഇരുന്നു മടുത്തു.സ്കൂളിൽ ചെന്നാൽ കൂട്ടുകാരടൊപ്പം കളിക്കാല്ലോ എന്നാൽ വീട്ടിൽ ഇരുന്നാൽ അതൊന്നും നടക്കില്ല. എന്നാൽ കുഞ്ഞു മൽഹാറിന്റെ വിഡിയോ കണ്ട ജനങ്ങളിൽ ചിലരുടെ കമന്റും രസകരമാണ് അച്ഛന്റെയും അമ്മയുടെയും മകൾ അല്ലെ അതിശയിക്കാൻ ഒന്നുമില്ലെന്നും മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ എന്നൊക്കെയാണ് ആ കമന്റുകൾ.