ശബരിമലയിൽ കയറിയ യുവതി : അന്വേഷണം നടത്തി സോഷ്യൽ മീഡിയ

0
129

കാളപെറ്റു എന്നു കേൾക്കുമ്പോൾ കയറെടുക്കുന്ന കുറച്ച് മാഹാൻമാർ എന്നും നമ്മുടെ ചുറ്റുവട്ടത്തുണ്ട്. ആര് എന്ത് എങ്ങനെ എന്നൊന്നും ഇവരുടെ വിഷയമേ അല്ല. കയറെടുത്ത്ടു ഓടുക തന്നെ. ഇവരെ ഒരു പരിധി വരെ അടക്കി നിർത്താൻ നമുക്ക് സാധിച്ചിരുന്നു. എന്നാൽ ഇന്ന് കാലം മാറിയപ്പോ സം​ഗതി കയ്യീൽ നിന്ന് പോയി. നേരത്തെ മുഖം പുറത്ത് കാട്ടിയാൽ ഉള്ള നാണക്കേട് ഓർത്ത് സ്വന്തം സ്വഭാവം ആമയെപ്പോലെ പുറംന്തോട് ഇട്ട് സംരക്ഷിച്ചിരുന്നവർക്ക് തുറന്ന് കിട്ടിയ വമ്പൻ ഫ്ലാറ്റ് ഫോം ആണ് സോഷ്യൽ മീഡിയ .അവിടെ മുഖമില്ല .

ശബ്ദമില്ല .കൂർത്ത മുനയുള്ള അക്ഷരങ്ങൾ മാത്രം .നമ്മൾ അതിനെ മനോഹരമായി സെെബർ അറ്റാക്ക് എന്ന് പറയും. കേൾക്കുമ്പോ സം​ഗതി കൊള്ളാം എന്ന് വിചാരിച്ചാലും അന്തര ഫലം അതി കഠിനം ആയിരിക്കും തീർച്ച. കഴിഞ്ഞ ദിവസം ഒരു വാർത്ത വന്നിരുന്നുയ ശബരിമലയിൽ വീണ്ടും യുവതി സാന്നിധ്യം എന്ന് . നടൻ ചിരഞ്ജീവിക്കൊപ്പാണ് യുവതി എത്തിയത് എന്ന് തരത്തിലാണ് പ്രചരിച്ചത്. ഇതിന് കാരണം ദർശനം നടത്തിയപ്പോൾ ആരോ മൊബെെലിൽ പകർത്തിയ ഒരു ചിത്രമാണ്.

ഉടനെ ചിത്രം ഷെയർ ചെയ്യപ്പെടുന്നു. സോഷ്യൽ മീഡിയ അത് ഇറ്റെടുക്കുന്നു. കേരളത്തിൽ കത്തിക്കാൻ പറ്റിയ ഒരു വലിയ വിവാദമാണല്ലോ ശബരിമല. ശബരിമല കൊണ്ട് രക്ഷപെട്ട അനേകായിരം ആൾക്കാരും റോഡിൽ കിടന്ന് തല്ലു കൊള്ളേണ്ടി വരുന്ന ആൾക്കാരും വസിക്കുന്ന കാലമാണ് ഇത്. അതുകൊണ്ട് സോഷ്യൽ മീഡിയ ഒട്ടു കലിച്ചില്ല. സംധതിക്ക് മാക്സിമം ബൂസ്റ്റ് അപ്പ് അങ്ങ് കൊടുത്തു. ഒടുവിൽ മാദ്യമങ്ങൽ ഏര്റെടുത്തു സിസിടിവി ദൃശ്യഹ്ങൾ ഉൽപ്പടെ എത്തി തുടങ്ങി. പക്ഷേ കൈമാക്സ് വമ്പൻ ട്വിസ്റ്റ് ആയിരുന്നു. ജോ,ി ചതിച്ചാസാനേ ലൈൈനായിരുന്നു. കൂടെ യുണ്ടായിരുന്നത് 56 വയസ്സുള്ള ൊരു സ്ത്രീ ആയിരു്ന്നു. എല്ലാം സോഷ്യൽ മീഡിയ മയം ആയതു കൊണ്ട് സാക്ഷാൽ സോഷ്യൽ മീഡിയയുടെ ഭാഷയിൽ പറഞ്ഞാൽ സന്തൂർ മമ്മി.

ശബരിമലയിൽ യുവതി കയറിയെന്ന നവമാധ്യമങ്ങളിലെ പ്രചാരണം തള്ളി ദേവസ്വം ബോർഡ് പ്രസിഡന്റ് എ. അനന്തഗോപൻ. ചിരഞ്ജീവിക്കൊപ്പം ദർശനത്തിനെത്തിയത് യുവതിയല്ലെന്നും, ഫീനിക്‌സ് ഗ്രൂപ്പ് ചെയർമാൻ സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യയായ അവർക്ക് 56 വയസുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ. അനന്തഗോപൻ പറഞ്ഞു.കുപ്രചാരണത്തിന് പിന്നിൽ കുബുദ്ധികളാണ്. പ്രചാരണം വന്ന ഘട്ടത്തിൽ തന്നെ പരിശോധന നടത്തിയിട്ടുണ്ടെന്നും പലരും മനപ്പൂർവം അപവാദ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

വ്യാജപ്രചാരണം നടത്തിയവരെ കണ്ടെത്തണം. ശബരിമലയിൽ യുവതി കയറിയെന്ന് പ്രചരിപ്പിച്ചവർക്കെതിരെ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.ഹൈദരാബാദ് ആസ്ഥാനമായ ഫീനിക്‌സ് ഗ്രൂപ്പ് ചെയർമാൻ സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യയാണ് ഇന്ദുമതി ചുക്കാപ്പള്ളി. ഇവർ ഇരുവരും ചിരഞ്ജീവിക്കൊപ്പം കുടുംബസമേതം ശബരിമലയിൽ ദർശനം നടത്തിയിരുന്നു.ആധാർ കാർഡ് പ്രകാരം 1966 ആണ് അവരുടെ ജനന വർഷം. അതിനാൽ തന്നെ ഇതിൽ വിവാദമാക്കേണ്ട കാര്യങ്ങളൊന്നുമില്ല,’ എ. അനന്തഗോപൻ പറഞ്ഞു.

ശബരിമലയെ കുറിച്ച് നല്ല മതിപ്പുള്ള സമയത്താണ് വ്യാജ പ്രചാരണം നടത്താനുള്ള നീക്കം. ആളുകളെ കണ്ട് പ്രായം നിശ്ചയിച്ച് പ്രചാരണം നടത്തുന്നതും അനാവശ്യ വിവാദം ഉണ്ടാക്കുന്നതും ശബരിമല പോലെയുള്ള ഒരു തീർഥാടന കേന്ദ്രത്തെ അപമാനിക്കുന്നതാണെന്ന് ദേവസ്വം പ്രസിഡന്റ് പറഞ്ഞു.കുംഭമാസപൂജയ്ക്ക് ദർശനത്തിനെത്തിയ തെലുങ്കുനടൻ ചിരഞ്ജീവിക്കൊപ്പം ഒരു യുവതിയും ദർശനം നടത്തിയെന്ന് ചിത്രങ്ങൾ സഹിതം വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പ്രതികരണം.