ഹിറ്റ്ലറിനോട് പുടിനെ ഉപമിച്ച് ഉക്രെയിൻ : വൈറലാകുന്ന ട്വീറ്റ്

0
117

റഷ്യയുടെ ഉക്രൈൻ അധിനവേശത്തിനിടെ ഉക്രൈന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്നും പങ്കുവെച്ച ഒരു മീം ആണ് ഇപ്പോൾ ചർച്ചയാവുന്നത്. ഉക്രൈനെ ആക്രമിച്ച റഷ്യൻ ഭരണാധികാരി വ്‌ളാഡിമിർ പുടിനെ ജർമൻ നാസി നേതാവ് അഡോൾഫ് ഹിറ്റ്‌ലർ അഭിനന്ദിക്കുന്ന രീതിയിലാണ് ട്വീറ്റ്. ‘ഇത് വെറുമൊരു മീം മാത്രമല്ല, ഇത് ഞങ്ങളും നിങ്ങളും ഉൾപ്പെടുന്ന യാഥാർത്ഥ്യമാണ്’ എന്ന കുറിപ്പും ഉക്രൈൻ ഇതിനോടൊപ്പം പങ്കുവെച്ചിരുന്നു. എന്നാൽ സമ്മിശ്ര പ്രതികരണമാണ് ഉക്രൈന്റെ ട്വീറ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

‘റഷ്യ രാജ്യത്തെ ആക്രമിക്കുമ്പോൾ ട്വിറ്ററിൽ പോസ്റ്റിട്ട് കളിക്കുകയാണോ?’ ‘ഹിറ്റലറിന്റെ ആരാധകരാണ് പുടിനെ ഇത്തരത്തിൽ കളിയാക്കുന്നത്’ ‘റഷ്യയുടെ ഈ നീക്കത്തിനെതിരെ ലോകം ഒന്നാകെ ഉക്രൈനൊപ്പം അണി നിരക്കണം’ തുടങ്ങിയ കമന്റുകളും റീട്വീറ്റുകളുമാണ് ഉക്രൈന്റെ പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.സൈബറിടങ്ങളിലൂടെ ലോകത്തിന്റെ ശ്രദ്ധ ഈ വിഷയത്തിലേക്ക് ക്ഷണിക്കുക എന്നതാണ് ഇതിലൂടെ ഉക്രൈൻ പ്രധാനമായും ലക്ഷ്യമിടുന്നത്. ഈ മീമിന് പുറമെ #StopRussianAggression, #RussiaInvadedUkraine ##UkraineUnderAttack തുടങ്ങിയ ഹാഷ് ടാഗുകളും സോഷ്യൽമീഡിയയിൽ ട്രന്റിംഗാവുന്നുണ്ട്