സ്ത്രീകളുടെ ന​ഗ്നശരീരം ബ്രഷാക്കുന്ന ചിത്രകാരൻ

0
134

ആൽബർട്ട് സക്കീറോ എന്ന കലാകാരനെ ഇന്ന് ലോകം അറിയുന്നത് ഒരു വിവാദത്തിന്റെ തുടക്കത്തോടെയാണ്. ചിത്രകാരനായ ആൽബർട്ട് സക്കീറോ റഷ്യയിലാണ് താമസിക്കുന്നത്. ഇദ്ദേഹം ലോകപ്രശസ്തിയാർജ്ജിച്ചത് ഇയാൾ വരച്ച ചിത്രങ്ങളിലൂടെയല്ല. മറിച്ച് ഇയാളുടെ ചിത്രരചനയുടെ രീതിയിലൂടെയാണ്. സ്ത്രീകളുടെ ന​ഗ്നശരീരമാണ് ഇയാൾപെയിന്റ് ബ്രഷയായി ഉപയോ​ഗിക്കുന്നത്.

ചെറുപ്രായത്തിൽ തന്നെ ചിത്രരചന വളരെ ഇഷ്ടമായിരുന്നു ആൽബർട്ടിന് . തന്റെ കുട്ടിക്കാലത്തിന്റെ ഭൂരിഭാ​ഗവും അദ്ദേഹം ചെലവഴിച്ചത് ആർട്സ് സ്കൂൾ വിദ്യാഭ്യാസം നേടുന്നതിനായിരുന്നു. 10 ക്ലാസിൽ ഒരു മികച്ച അധ്യാപകന്റെ എടുത്ത് 2 മാസം പഠിച്ച ശേഷം ആർട്സ് സ്കൂളിൽ പ്രവേശനം നേടുന്നതിന് ആവശ്യമായ അറിവ് സമ്പാദിച്ചു. ഒരു സാധാരണ വിദ്യാർത്ഥി മാത്രമായുന്നു അപ്പോൾ ആൽബർട്ട്.

പിന്നീട് 80 കളിൽ കോളജിൽ പഠിക്കുമ്പോഴാണ് ഇത്തരത്തിൽ ചിത്രം വരയ്ക്കാൻ ആദ്യമായി പരീക്ഷിക്കുന്നത്. ആർട്സ് സ്കൂളിൽ നിന്ന് ബിരുദം നേടിയില്ലെങ്കിലും അവിടെ വെച്ച് ആദ്യമായി ക്യാൻവാസിൽ ചിത്രം വരയ്ക്കാൻ ഒരു സ്ത്രീയുടെ ശരീരം അദ്ദേഹം ഉപയോ​ഗിച്ചു. ആ ആനുഭവമാണ് ഇതിലേക്ക് ആൽബർട്ടിനെ കൊണ്ടെത്തിച്ചത്. ​ഗ്യാലറികൾക്കും എക്സിബിഷനനും വേണ്ടി ശിൽപ്പങ്ങൾ വരകളും സൃഷ്ടിക്കുന്ന ആൽബർട്ട് ഇതിലൂടെ ഒരു പുതിയ രീതിക്ക് തുടക്കം ഇട്ടു.

ന​ഗ്നരായ സ്ത്രീകളം ചുമന്ന് ക്യാൻവാസിന് അരികിൽ കൊണ്ട് വന്ന് ശരീരം ബ്രഷാക്കി ക്യാൻവാസിൽ അഹ്ഹേട്ടും ഇങ്ങോട്ടും ചലിപ്പിക്കുന്നു. അങ്ങനെ ക്യാൻവാസിൽ പുതിയ രൂപങ്ങൽ സ-ൃഷ്ടിക്കപ്പെടുന്നു. എന്നാൽ അതിനു മുമ്പായി ചില കാര്യങ്ങൾ ചെയ്യും ആദ്യം സ്ത്രീ ശരീര്ത്തിൽ എണ്ണ പുരട്ടും. ചായം കഴുകി കളയാൻ വേണ്ടിയാണ് ഇത്. പിന്നീട് ബ്രഷായി സ്ത്രീ ശരീരത്തെ ഉപയോ​ഗിച്ച് തുടങ്ങും. ഏറെ വിവാദങ്ങളും ഇദ്ദേഹത്തെ തേടി എത്തുന്നുണ്ട്.