യുദ്ധം : ഉക്രെയിനും റഷ്യക്കും ഫിഫയിൽ സ്ഥാനമില്ല

0
106

റഷ്യയിലെയും ഉക്രൈനിലെയും വിദേശ കളിക്കാര്‍ക്കും പരിശീലകര്‍ക്കും അവരുടെ കരാര്‍ താത്കാലികമായി റദ്ദാക്കി മറ്റ് രാജ്യങ്ങളിലേക്ക് പോകാമെന്ന് ഫിഫ. എന്നാല്‍ ഫിഫയുടെയും യുവേഫയുടെയും നടപ്പാക്കിയ നിരോധനങ്ങള്‍ മരവിപ്പിക്കാന്‍ റഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചൊവ്വാഴ്ച അപ്പീല്‍ നല്‍കി.

കോടതി ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സി(സി.എ.എസ്)ലാണ് റഷ്യ അപ്പീല്‍ നല്‍കിയത്. ഇംഗ്ലണ്ട്, പോളണ്ട്, സ്വീഡന്‍, ചെക്ക് റിപ്പബ്ലിക് ഫുട്ബോള്‍ ഫെഡറേഷനുകള്‍ റഷ്യക്കെതിരെ കളിക്കില്ലെന്ന് നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു. സ്വീഡനും ചെക്ക് റിപ്പബ്ലിക്കും ഇതേ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.