പഞ്ചസാരയ്ക്ക് വേണ്ടി അടിയിട്ട് ജനം :റഷ്യക്ക് ഇത് കഷ്ടകാലം ;വീഡിയോ

0
82

ഉക്രൈൻ റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ വിലക്കയറ്റവും ക്ഷാമവും അതിരൂക്ഷമായി തുടരുകയാണ് .ഇപ്പോൾ ഇതാ റഷ്യൻ സൂപ്പർമാർക്കറ്റുകളിൽ ജനങ്ങൾ പഞ്ചസാരക്കായി അടികൂടുന്നതിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത് .  റഷ്യൻ-ഉക്രെയ്ൻ യുദ്ധം മൂലം സാധാരണ പൗരന്മാർ നേരിടുന്ന ബുദ്ധിമുട്ടുകലാണ് ഈ വീഡിയോ വ്യക്തമാക്കുന്നത് .

റഷ്യയിലെ വാർഷിക പണപ്പെരുപ്പം 2015 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയതോടെയാണ്  പഞ്ചസാരയുടെ വില കുതിച്ചുയർന്നത് .ചിലരുടെ ഷോപ്പിങ് കാർട്ടുകളിൽ നിന്ന് മറ്റുചിലർ പഞ്ചസാര പാക്കറ്റ് എടുത്തുകൊണ്ടുപോകുന്ന കാഴ്ചയാണ് വീഡിയോകളിൽ കാണുന്നത്.പഞ്ചസാരയുടെ വില 31 ശതമാനമാണ് വർധിച്ചിരിക്കുന്നത്. പാശ്ചാത്യ ഉപരോധം മൂലം പല ഉത്പന്നങ്ങൾക്കും ഏറെ വില കൂടിയിട്ടുണ്ട്.

ഇതേസമയം തന്നെ  രാജ്യത്ത് പഞ്ചസാര ക്ഷാമം ഉണ്ടെന്ന ആരോപണം റഷ്യൻ സർക്കാർ നിഷേധിച്ചു. സ്റ്റോറുകളിൽ വാങ്ങുന്നതിന്റെ പരിഭ്രാന്തി മൂലവും പഞ്ചസാര നിർമ്മാതാക്കൾ വില കൂട്ടാൻ പൂഴ്ത്തിവെക്കുന്നത് മൂലവുമുണ്ടാകുന്ന പ്രതിസന്ധിയാണ് നിലവിലുള്ളതെന്നാണ് സർക്കാർ പറയുന്നത്. രാജ്യത്ത് നിന്നുള്ള പഞ്ചസാര കയറ്റുമതിക്ക് സർക്കാർ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണെന്ന് ന്യൂസ് ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.