റുബിക്സിൽ മമ്മൂക്ക പൊളിയാണ്

0
152

റുബിക്സ്ക്യൂബിനെപ്പറ്റി കേൾക്കാത്തവരായി ആരും ഉണ്ടാകില്ല. ഈ ഇത്തരികുഞ്ഞൻ കളിപ്പാട്ടെം എത്രയോ തവണ നമ്മൾ ഓരോരുത്തരേയും വട്ടം ചുറ്റിച്ചിട്ടുണ്ട്. എന്നാൽ ൊരു ചെറിയ ട്രിക്ക് മതി കക്ഷിയെ ഞെടിയിടയിൽ സോൾവ് ചെയ്യാൻ . ഇപ്പോൾ അതിൽ വണ്ടർഫുൾ ഐഡിയാസ് കൊണ്ടു വരുന്നവരാണ് ന്യൂജെൻ വിരുതൻ മാർ. അങ്ങനെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഒരു കുട്ടി മമ്മൂക്ക ആരാധകന്‍ റൂബിക്‌സ് ക്യൂബുകള്‍ ഉപയോഗിച്ചാണ് മമ്മൂട്ടിയുടെ ചിത്രം നിർമ്മിക്കുന്നതിന്റെ വീഡിയോ ആണിത്. . ഓരോ റൂബിക്‌സ് ക്യൂബും എടുത്ത് തിരിച്ചും മറിച്ചും വേണ്ട രീതിയില്‍ വേണ്ട നിറങ്ങള്‍ ക്രമീകരിച്ചാണ് കുഞ്ഞ് മിടുക്കന്‍ ചിത്രം ഉണ്ടാക്കിയെടുത്തത്. കൃഷ്ണീല്‍ അനില്‍ എന്ന മിടുക്കനാണ് റൂബിക്‌സ് ക്യൂബില്‍ അത്ഭുതം തീര്‍ത്തത്.

ഒരുപാട് സമയം ചെലവഴിച്ചായിരിക്കണം കൃഷ്ണീല്‍ മമ്മൂട്ടിയുടെ ചിത്രം നിര്‍മിച്ചത്. എന്തായാലും സാക്ഷാല്‍ മമ്മൂട്ടി തന്നെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. വീഡിയോ പങ്കുവെച്ചതിനൊപ്പം മമ്മൂട്ടി കൃഷ്ണീലിന് നന്ദിയും അറിയിച്ചിട്ടുണ്ട്.നിരവധി പേരാണ് കുഞ്ഞു കൃഷ്ണീലിനെ അഭിനന്ദിച്ചത്. മമ്മൂട്ടിയുടെ വീഡിയോയ്ക്ക് നന്ദി അറിയിച്ച് കൃഷ്ണീലും കമന്റിലെത്തി.