ആലപ്പുഴയിൽ മാരകായുധങ്ങളുമായി ആര്‍എസ്എസ് പ്രവർത്തകർ പിടിയിൽ !!

0
66

ആലപ്പുഴയിൽ മാരകായുധങ്ങളുമായി രണ്ട് ആർ.എസ്.എസ് പ്രവർത്തകർ പിടിയിൽ. ബിറ്റു എന്ന് വിളിക്കുന്ന സുമേഷ്, ശ്രീനാഥ് എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസ് മാരക ആയുധങ്ങളുമായി പിടിച്ചിരിക്കുന്നത് . എസ്ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാൻ കൊല്ലപ്പെട്ട സ്ഥലത്തിനടുത്ത് നിന്നായിരുന്നു ഇവരെ പോലീസ്  പിടികൂടിയത്.

പ്രദേശത്ത് സംശയാസ്പദമായി രണ്ടുപേരെ കണ്ടതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്ത് പോലീസ് എത്തി പരിശോധിച്ചപ്പോളാണ് ഇവരിൽ നിന്നും വടിവാളുൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തത് .ഇവര്‍ക്കെതിരെ പൊലീസ് വധ ശ്രമത്തിന് കേസെടുത്തു എന്നാണ് ലഭിക്കുന്ന വിവരം . എസ്ഡിപിഐ മണ്ണഞ്ചേരി പഞ്ചായത്ത്‌ അഞ്ചാം വാർഡ് മെമ്പർ നവാസ് നൈനയെ കൊലപെടുത്താൻ ശ്രമിച്ചതിനാണ് കേസെടുതിരിക്കുന്നത് .

2021 ഡിസംബര്‍ 18, 19 തിയതികളിലായിരുന്നു ആലപ്പുഴയിൽ ഇരട്ട കൊലപാതകങ്ങൾ നടന്നിരുന്നത് .2021 ഡിസംബര്‍ 18ന് രാത്രിയിലായിരുന്നു എസ്.ഡി.പി.ഐ പ്രവർത്തകനായ ഷാനെ വെട്ടി കൊലപ്പെടുത്തിയത് .ഇതിന്റെ പ്രതികാരമായി പിറ്റേ ദിവസം തന്നെ ആർ.എസ്.എസ് പ്രവർത്തകനായ  രണ്‍ജീത്ത് ശ്രീനിവാസനെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി കൊലപ്പെടുതുകയും ചെയ്തിരുന്നു .ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇത്തരം ഒരു സംഭവത്തെ കൂടി ഇവിടെ നടന്നിരിക്കുന്നത് .