കിടിലൻ സമ്മാനവും ആയി രോമാഞ്ചം ടീം കൂട്ടുകാരന്റെ വീട്ടിൽ.

0
73

മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയങ്ങളുടെ ലിസ്റ്റിലേക്ക് സഞ്ചാരിച്ചുകൊണ്ട് ഇരിക്കുക ആണ് ‘രോമാഞ്ചം ‘ എന്ന ചിത്രം. ഇതിനകം തന്നെ രോമാഞ്ചവും അതിലെ കഥാപാത്രങ്ങളും എല്ലാം പ്രേക്ഷക മനസ്സുകളിൽ ഇടം പിടിച്ചിട്ട് ഉണ്ട് എന്നത് തീർച്ച. ഏറെ കാലത്തിന് ശേഷം ആണ് തീയറ്ററുകളിൽ ചിരിയുടെ പൂരം തീർത്ത ഒരു ചിത്രം പ്രദർശനത്തിന് എത്തിയത് അത് ഇരു കയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചു എന്നതിന്റെ തെളിവ് ആണ് ചിത്രം ഇപ്പോൾ നേടിയ വിജയം.

രോമാഞ്ചം ആഴ്ചകൾക്ക് ശേഷവും നിറസദസ്സുകളിൽ തീയറ്റുറകളിൽ ഓടിക്കൊണ്ട് ഇരിക്കെ ചിത്രത്തിലെ ഒരു രംഗം ജീവിതത്തിലും പകർത്തിയിരിക്കുകയാണ് അഭിനേതാക്കൾ. സുഹൃത്തിന്റെ കല്യാണത്തിന് നല്ലവണ്ണം പൊതിഞ്ഞു കെട്ടി ക്ലോസെറ്റ് സമ്മാനമായി നൽകിയത് പോലെ, ചിത്രത്തിലെ അണിയറ പ്രവർത്തകരിൽ ഒരാളായ അനസ് എന്നയാളുടെ ഹൗസ് വാർമിങ് ചടങ്ങിന് തമാശ രൂപേണ ക്ലോസെറ്റ് ആണ് സമ്മാനമായി നൽകിയത്. ചിത്രത്തിലെ അഭിനേതാക്കൾ സിനിമയിലെ രംഗം അതേപോലെ ജീവിതത്തിൽ കാണിച്ചത് കണ്ട് നിന്നവർക്ക് അത്ഭുതവും പുതുമയും ആയിരുന്നു.

ജോൺപോൾ ജോർജ് പ്രൊഡക്ഷൻസ്, ​ഗപ്പി സിനിമാസ്, ഗുഡ്വിൽ പ്രോഡക്ഷൻസ് എന്നീ ബാനറുകളിൽ ജോൺപോൾ ജോർജ്,ഗിരീഷ് ​ഗംഗാധരൻ,ജോബി ജോർജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.അന്നം ജോൺപോൾ, സുഷിൻ ശ്യാം എന്നിവരാണ് സഹനിർമ്മാതാക്കൾ. ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. സിജു സണ്ണി, സജിന്‍ ഗോപു തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.ചെമ്പൻ വിനോദും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് . സുശിൻ ശ്യാം ആണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ. സാനു താഹിർ ഛായാ​ഗ്രഹണവും കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിക്കുന്നു.