ദിൽഷയ്ക്ക് മറുപടിയുമായി ഡോ.റോബിൻ രാധാകൃഷ്ണൻ!!!

0
40

ദിൽഷയ്ക്ക് മറുപടിയുമായി ഡോ.റോബിൻ രാധാകൃഷ്ണൻ രം​ഗത്തെത്തി. താനുമായുള്ള ബന്ധം വേണ്ടെന്ന് വെച്ച ദില്‍ഷയോട് എപ്പോഴും സന്തോഷമായിരിക്കൂ എന്നാണ് റോബിന്‍ പറയുന്നത്. നിന്റെ ആഗ്രഹങ്ങള്‍ എല്ലാം സഫലമാകട്ടെ… എല്ലാവിധ ആശംസകളും നേരുന്നു.. തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് റോബിൻ ദില്‍ഷയ്ക്ക് വേണ്ടിയുള്ള മറുപടി കുറിച്ചത്.നീ എനിക്ക് തന്ന ആ നല്ല ഓര്‍മ്മകള്‍ക്കും പിന്തുണയ്ക്കും നന്ദി.

ഇതായിരുന്നു റോബിന്റെ വാക്കുകൾ. ദില്‍ഷയ്ക്കുള്ള മറുപടിയുമായി റോബിന്‍ എത്തിയതോടെ റോബിന് നന്ദി അറിയിച്ച് ദില്‍ഷയും കുറിപ്പ് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചിട്ടുണ്ട്. ബിഗ് ബോസ് ഹൗസില്‍ വെച്ച് ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചതിന് നന്ദി ഡോക്ടര്‍. സന്തോഷമായി ഇരിക്കൂ.. ആഗ്രഹങ്ങള്‍ എല്ലാം സഫലമാകട്ടെ..നല്ലൊരു ഭാവിയ്ക്കായി എല്ലാവിധ ആശംസകളും നേരുന്നു എന്നുമാണ്.. ദില്‍ഷ റോബിന് മറുപടി കൊടുത്തിരിക്കുന്നത്.