അട്ടപ്പാടിയിൽ അഞ്ചിടങ്ങളിൽ മോഷണശ്രമം. ഇന്നലെ രാത്രിയിലായിരുന്നു മോഷണശ്രമം നടന്നത്.അട്ടപ്പാടി അഗളിയിലുള്ള ത്രിവേണി സൂപ്പർ മാർക്കറ്റ്, ജനകീയ ഹോട്ടൽ, ആധാരമെഴുത്ത് ഓഫീസ്, ഇറച്ചിക്കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. കടകളുടെ ചില്ലുകൾ തകർതായിരുന്നു മോഷണം നടന്നത് .സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു . അഗളി സ്വദേശികളായ അഖില്‍, കൃഷ്ണന്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
മോഷണത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ കിട്ടിയതാണ് പ്രതികളെ പിടിക്കാൻ പൊലീസിന് സഹായകരമായത് .ആധാരമെഴുത്ത് ഓഫീസിലെ സിസിടീവിയിലാണ് പ്രതികളുടെ ചിത്രങ്ങൾ പതിഞ്ഞത് .മദ്യലഹരിയിലാണ് പ്രതികൾ മോഷണം നടത്തിയതെന്ന് പോലീസ് പറയുന്നു .