വാഴ വെച്ചാൽ പോരായിരുന്നോ പ്രതികരിച്ച് MLA

0
116

കേരളത്തിലെ റോഡിലെ കുഴികൾ കാരണം ഒന്ന് പുറത്തേക്ക് ഇറങ്ങിയാൽ തിരിച്ചു വീട്ടിൽ വന്ന കേറുന്നത് തന്നെ വലിയ അതിശയം ആയിരിക്കുകയാണ് മലയാളികൾക്ക്.കുഴികൾ പലവിധം ആണ് പലപ്പോഴും തൊട്ടു മുന്നിലെ കുഴികൾ പോലും കാണാൻ സാധിക്കാതെ അപകടത്തിൽ പെടുന്നതും അപകടമരണം സംഭവിക്കുന്നതും സ്ഥിര വാർത്തയാണ്.എന്നാൽ വാർത്തകൾ വരുന്നത് കൊണ്ട് യാതൊരു പ്രയോജനവുമില്ല റോഡുകളുടെ അവസ്ഥ പതിവുപോലെ തന്നെ.

ഇതിനെതിരെ മലപ്പുറം കിഴക്കേപ്പാണ്ടിക്കോട്ടുള്ള ഹംസ എന്ന യുവാവും സുഹൃത്തുക്കളും ചേർന്ന് വ്യത്യസ്തമായ ഒരു പ്രതിഷേധം സങ്കടപ്പിച്ചു. റോഡിലെ കുഴിയിലിരുന്ന് ബക്കറ്റും ഉപയോഗിച്ചു കുളിച്ചുകൊണ്ടൊരു പ്രതിഷേധം സുഹൃത്തുക്കൾ വിഡിയോ പകർത്തുകയും ചെയ്തു എന്നാൽ വിഡിയോ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന സമയത് അതുവഴി എംൽ എ യു.എ ലത്തീഫ് അതുവഴി കടന്നുപോകുകയും ചെയ്തു. എം ൽ എ യുടെ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് . ഇങ്ങനെ പ്രതിഷേധിക്കാതെ വാഴ നാട്ടു പ്രതിഷേധിച്ചുകൂടെ എന്നാണ് എം ൽ എ ചോദിക്കുന്നത് .