റിയാസിന് റോൻസൺന്റെ സമ്മാനം

0
116

റോൺസൺ റിയാസിന് നൽകിയ സമ്മാനം സോഷ്യൽ മീഡിയുടെ ഹൃദയം കവരുന്നു.നിലപാടുകൾ ഇല്ലാത്ത തനിക്ക് കിട്ടിയ നിധിയായ സൗഹൃദം എന്ന പേരിലാണ് റോൺസൺ ഈ വീഡിയോ പങ്കുവെച്ചിരുന്നു.നവീനും റിയാസും വിനയും ആണ് വീഡിയോയിലുള്ളത്.തന്റെ പേരിന് ഒപ്പം ഇവരുടെ പേരുകള്‍ ചേര്‍ത്തുവെച്ച ഒരു സ്വര്‍ണ ബ്രേസ്‌ലെറ്റ് ആണ് റോണ്‍സണ്‍ സമ്മാനമായി നല്‍കിയിരിക്കുന്നത്.റോണ്‍സണ്‍ വിന്‍സന്റ് തന്നെയാണ് ഈ വീഡിയോയും ഫോട്ടോകളും തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി പങ്കുവെച്ച് എത്തിയത്.ബിഗ് ബോസിന് എന്റെ നന്ദി, നല്ല മനസ്സുള്ള ഈ സുഹൃത്തുക്കളെ എനിക്ക് തന്നതിന്.ഇതാണ് വിഡയോയ്ക്ക് റോൺസൺ നൽകിയ ക്യാപ്ഷൻ. നവീൻ നേരത്തെ തന്നെ റോൺസണിന്റെ സുഹൃത്താണ്.

വൈൽഡ് കാർഡ് എൻട്രിയായാണ് വിനയും റിയാസും ഷോയിൽ എത്തുന്നത്.ഇരുവരും ഷോയിൽ പുറത്ത് പോയപ്പോഴും ഏറെ സങ്കടപ്പെട്ടത് റിയാസ് തന്നെയാണ്.ഈ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്.താങ്കള്‍ ഒരു നല്ല മനസ്സിന് ഉടമ ആണെന്ന് തോന്നിയിരുന്നു.ഈ സൗഹൃദം എന്നും നിലനില്‍ക്കട്ടെ. ഒരു ജ്യേഷ്ടനെ പോലെ റിയാസിനെ ഇങ്ങനെ എന്നും ചേര്‍ത്തു പിടിക്കണം.പ്രേമനാടകം കളിച്ചും അഭിനയിച്ചും ഊഞ്ഞാല്‍ ആടിയും ബിഗ്ബോസ് പ്രേക്ഷകരുടെ കണ്ണില്‍ പൊടിയിട്ടവര്‍ ഇതു കാണുന്നുണ്ടല്ലോ അല്ലെ.ഇതാണ് യഥാര്‍ത്ഥ ഫ്രണ്ട്ഷിപ്പ് എന്നിങ്ങനെ നീളുന്നു പോസ്റ്റിന് അടിയില്‍ വരുന്ന കമന്റുകള്‍.