ആണും അല്ല പെണ്ണുമല്ല നീ പിന്നെ ഏത് ഗണത്തിൽപ്പെട്ടവൻ…

0
139
BIG BOSS
BIG BOSS

ബി​ഗ്ബോസ് സീസൺ ഫോറിൽ ബ്ലെസ്ലി റിയാസിനോട് ചോദിച്ച ഒരു ചോദ്യവും അതിനുള്ള റിയാസിന്റെ ഉത്തരവും ചർച്ചയാവുകയാണ് എന്താണ് എൽജിബിറ്റി ക്യു കമ്മ്യൂണിറ്റ് എന്ന ബ്ലെസ്ലിയുടെ ചോദ്യം.കോൾ സെന്റർ ടാസ്കിനിടെയാണ് ഈ ചോദ്യം ചോദിക്കുന്നത്.അതിന് വളരെ വ്യക്തമായ രീതിയിൽ മറുപടി നൽകുകയാണ് റിയാസ്.മറുപടി ഇങ്ങനെയാണ്.എല്‍.ജി.ബി.റ്റി.ക്യൂ.ഐ.എ+ കമ്മ്യൂണിറ്റി എന്നാല്‍ പല തരം ലൈംഗികത ഉള്‍പെടുന്ന കമ്മ്യൂണിറ്റിയാണ്,ഇതില്‍ എല്‍ എന്നാല്‍ ലെസ്ബിയന്‍, സ്ത്രീകള്‍ക്ക് സ്ത്രീകളോട് ശാരീരികമായും മാനസികമായും പ്രണയം തോന്നുന്നു. ജി എന്നാല്‍ ഗേ എന്നാണ് പുരുഷന് പുരുഷനോട് ശാരിരകമായും മാനസികമായും പ്രണയം തോന്നുന്നു.ബി എന്നാല്‍ സ്ത്രീക്ക് സ്ത്രീയോടും, പുരുഷനോടും, പുരുഷന് സ്ത്രീയോടും പുരുഷനോടും പ്രണയം തോന്നുന്നു.ക്യൂ എന്നാല്‍ ക്യൂര്‍ മറ്റ് പദങ്ങള്‍ ഉപയോഗിക്കാന്‍ ആഗ്രഹം ഇല്ലാത്തവരോ, അല്ലെങ്കില്‍ ഇതില്‍ ഉള്‍പ്പെടുന്ന എല്ലാവരെയും ചേര്‍ത്ത് പറയാന്‍ ഉപയോഗിക്കുന്ന പദമാണ്.

RIYAS SALIM
RIYAS SALIM

ഐ എന്നാല്‍ ഇന്റര്‍ സെക്‌സ് രണ്ട് ലൈംഗികത ഒരുമിച്ച് വരുന്ന ആളുകളെ പ്രതിനിധികരിക്കുന്നതാണ്. ഇന്റര്‍ സെക്‌സ് ജനിക്കുമ്പോള്‍ ഒരു ജന്ററില്‍ മാത്രം ഒതുങ്ങാതെ ചില എക്‌സ്ട്രാ അവയവങ്ങളോ ചില അവയവങ്ങളില്‍ കുറവോ കുറവ് എന്നാല്‍ അതിന്റെ സെസില്‍ കുറവോ, രണ്ട് ഫിസിക്കാലിറ്റി ഒരുമിച്ച് വരുന്നതിനെയാണ് ഇന്റര്‍ സെക്സ് എന്ന് പറയുന്നത്. എ എന്നാല്‍ അസെക്ഷ്വലായ ആളുകളെ അതായത് ഒരു ജെണ്ടറിലുള്ള മനുഷ്യരോടും ലൈംഗിക താല്‍പര്യങ്ങള്‍ ഉണ്ടാകില്ലാത്ത മനുഷ്യരെ പ്രതിനിധീകരിക്കുന്ന പദമാണ്പ്ലസില്‍ ഉള്‍പ്പെടുന്ന വേറെയും സെക്ഷ്വാലിറ്റി ഉണ്ട് ജെണ്ടര്‍ നോക്കാതെ ബുദ്ധിയുള്ളവരോട് മാത്രം അടുപ്പം തോന്നുന്നവരെ ഡെമി സെക്ഷ്വലെന്ന് പറയും. ഇതായിരുന്നു റിയാസിന്റെ വാക്കുകൾ.നമ്മുടെ സമൂഹത്തിൽ ഇപ്പോഴും ഈ കമ്മ്യൂണിറ്റിയെക്കുറിച്ച് അറിയാവുന്നവർ ചുരുക്കമാണ്. റിയാസിന്റെ ഈ വാക്കുകൾ കൃത്യമായ ലൈം​ഗിക വ്യദ്യാഭ്യാസത്തിന് ഉതകുന്നതാണെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച.

RIYAS SALIM
RIYAS SALIM