കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി റിമി ടോമിയെ ചുറ്റിപ്പറ്റിയുള്ള ഒരു വാര്‍ത്തയായിരുന്നു സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിന്നിരുന്നത് . റിമി ടോമി രണ്ടാമത് വിവാഹിതയാകാന്‍ പോകുന്നുവെന്നും സിനിമാ രംഗത്തുള്ള ആളാണ് വരന്‍ എന്നുമുള്ള തരത്തിലാണ് വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നത് .ഇപ്പോൾ ഇതാ വാര്‍ത്തയുടെ സത്യവസ്ഥ തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുകയാണ് റിമി ടോമി .
തന്റെ വിവാഹത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ് എന്ന് റിമി ടോമി പറയുന്നു.’കല്യാണം ആയോ റിമി?’ എന്ന തലക്കട്ടോടെ പുറത്തുവിട്ട വീഡിയോയിലാണ് റിമി ടോമി വ്യാജ വിവാഹ വാര്‍ത്തകളെ കുറിച്ച് പറയുന്നത്.ഞാൻ പ്രത്യേക ഒരു കാര്യം പറയാനാണ് വന്നത്. രണ്ടു ദിവസമായി എനിക്കു കോളുകളാണ്. ടൈറ്റിലില്‍ പറഞ്ഞതു പോലെ ‘കല്യാണം ആയോ റിമി?’ എന്നാണ് എല്ലാവരും വിളിച്ചുചോദിക്കുന്നത്.ഞാൻ അറിയാതെ വന്ൻ വാർത്തയാണ് അത് .എന്തിനാണ് നമ്മളോട് ചോദിക്കാതെ ഇത്തരം വ്യാജ വാർത്തകൾ നൽകുന്നതെന്നും റിമി വിഡിയോയിൽ ചോദിക്കുന്നു .
ഈ വാർത്ത വന്നതിന് പിന്നാലെ നിരവധിപേരാണ് വിളിക്കുന്നത് .നമ്മള്‍ ഇങ്ങനെയൊക്കെ അങ്ങ് പോണു… എന്തെങ്കിലും പുതിയ കാര്യങ്ങള്‍ ഉണ്ടായാല്‍ ഞാന്‍ ആദ്യം നിങ്ങളെ അറിയിക്കും. അപ്പോള്‍ മാത്രം വിശ്വസിച്ചാല്‍ മതി. കല്യാണം ഒന്നുമായിട്ടില്ല. ഇപ്പോള്‍ ഞാന്‍ അങ്ങനെ അങ്ങ് ജീവിച്ചു പൊക്കോട്ടെ. അപ്പോള്‍ സംശയങ്ങള്‍ എല്ലാം തീര്‍ന്നുവെന്ന് വിചാരിക്കുന്നു.ഇനി ആരും ഈ കാര്യം ചോദിച്ച വിളിക്കില്ല എന്നാണ് വിശ്വസിക്കുന്നത് എന്നും റിമി ടോമി വ്യക്തമാക്കി .
11 വര്‍ഷത്തെ വിവാഹ ജീവിതത്തിനൊടുവിൽ 2019ലാണ് റിമി ടോമി വിവാഹ ബന്ധം വേർപെടുത്തിയത് .എനര്‍ജറ്റിക്ക് ഗായിക എന്നതിന് പുറമേ അവതാരകയായും അഭിനേത്രി ആയും റിയാലിറ്റി ഷോ ജഡ്ജ് ആയും റിമി ടോമി തിളങ്ങുകയാണ് ഇപ്പോൾ.കൂടാതെ സമൂഹമാധ്യമങ്ങളിലും സജീവമാണ് റിമി .