ചേട്ടന്‍ എന്നെ പണി ഏല്‍പ്പിച്ച് ബാങ്കില്‍ പേയ്മെന്റ് ഇട്ടിരുന്നോ: വൈറലായി റിമയുടെ മറുപടി

0
135

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ എം.ടി. അബ്ദുള്ള മുസ്‌ലിയാര്‍ അപമാനിച്ച വിഷയത്തില്‍ റിമാ കല്ലിങ്കലിനെ ചൊറിഞ്ഞവന് മറുപടി യുമായി റിമ രം​ഗത്തെത്തി. റിമ ഒരു യാത്രയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. അതിന് കമന്റായി വന്ന ചോ​ദ്യത്തിന് റിമ നൽകിയ മറുപടിയാണ് വൈറൽ. ചേച്ചിക്ക് ഉസ്താദിനോട് ഒന്നും പറയാനില്ലെ? ഒന്നും മൊഴിഞ്ഞില്ലല്ലോ’ എന്നായിരുന്നു കമന്റ്. പിന്നാലെ മറുപടിയുമായി റിമ എത്തി. ‘ചേട്ടന്‍ എന്നെ പണി ഏല്‍പ്പിച്ച് ബാങ്കില്‍ പേയ്മെന്റ് ഇട്ടിരുന്നോ’ എന്നായിരുന്നു റിമയുടെ മറുപടി.

കഴിഞ്ഞ ദിവസം മദ്റസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പെണ്‍കുട്ടിയെ സംഘാടകര്‍ വേദിയിലേക്ക് ക്ഷണിച്ചത്. പെണ്‍കുട്ടി എത്തി സര്‍ട്ടിഫക്കറ്റ് സ്വീകരിച്ചതോടെ അബ്ദുള്ള മുസ്‌ലിയാര്‍ ദേഷ്യപ്പെടുകയും സംഘാടകരോട് പ്രകോപിതനായി സംസാരിക്കുകയുമായിരുന്നു.