കണ്ണൂരിൽ കെ റൈലിനെതിരെ നടന്ന സമരത്തിൽ തനിക്ക് മര്‍ദനമേറ്റതില്‍ സഖാക്കളേക്കാള്‍ സന്തോഷം സംഘികള്‍ക്കാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. എൻ്റെ വീടോ എൻ്റെ കുടുബത്തിൻ്റെ ഒരിഞ്ച് സ്ഥലമോ പോകില്ല. കുടി ഒഴിപ്പിക്കപ്പെടുന്ന പതിനായിരങ്ങൾക്ക് വേണ്ടിയാണ് ഈ സമരമെന്നും അദ്ദേഹം പറഞ്ഞു തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു റിജിൽ മകുറ്റിയുടെ പ്രതികരണം .
ഇന്നലെയായിരുന്നു കണ്ണൂരിൽ നടന്ന കെ റെയിൽ വിശദീകരണ യോഗത്തിൽ പ്രതിഷേധവുമായി എത്തിയ റിജിൽ മാക്കുറ്റി അടക്കമുള്ള യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ ഡിവൈ എഫ് ഐ പ്രവർത്തകർ പോലീസിന്റെ മുന്നിലിട്ട് മർദിച്ചത് .സംഭവത്തിന്റെ വിഡിയോകളും വലിയതോതിൽ പ്രചരിച്ചിരുന്നു .ഈ സംഭവത്തിലാണ് റിജിലിന്‍റെ പ്രതികരണം.
എൻ്റെ വീടോ എൻ്റെ കുടുബത്തിൻ്റെ ഒരിഞ്ച് സ്ഥലമോ പോകില്ല.
കുടി ഒഴിപ്പിക്കപ്പെടുന്ന പതിനായിരങ്ങൾക്ക് വേണ്ടിയാണ് ഈ സമരം. DYFI ഗുണ്ടകളെ ഉപയോഗിച്ച് പിണറായി വിജയൻ അടിച്ചമർത്താൻ നോക്കിയാൽ സമരത്തിൽ നിന്ന് മരിക്കേണ്ടി വന്നാലും
പിറകോട്ടില്ല. ഇത് KPCC പ്രസിഡൻ്റും പ്രതിപക്ഷനേതാവും UDF ഉം പ്രഖ്യാപിച്ച സമരമാണ്.സമരത്തെ ഭീരുക്കളാണ് അക്രമിക്കുന്നത്. സഖാക്കളെകാളും
സന്തോഷം സംഘികൾക്ക് ആണ്. അതു കൊണ്ട് തന്നെ എൻ്റെ നിലപാട് ശരിയുടെ പക്ഷത്താണ്.
അത് കുടി ഒഴിപ്പിക്കുന്ന പിണറായി ഭരണകൂടത്തിന് എതിരെയാണ്.
ഭക്ഷണത്തിൻ്റെ പേരിൽ മനുഷ്യരെ തല്ലി കൊല്ലുന്ന സംഘപരിവാറിനെതിരെയാണ്.
അതിനെതിരെ സമരം ചെയ്യുക തന്നെ ചെയ്യും.
ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്നോ
അക്രമിച്ച് ഇല്ലാതാക്കമെന്നും സഖാക്കളോ സംഘികളോ നേക്കണ്ട
പിന്നെ യെച്ചൂരിയെ തല്ലിയ സംഘികളും ജയകൃഷ്ണൻ മാസ്റ്ററെ പടമാക്കിയ പിണറായിയുടെ കേരളത്തിലെ സംഘാക്കളും ഒന്നാണ്. അതാണല്ലോ ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണത്തിൽ സംഘികൾ വിളിച്ച
മുദ്രാവാക്യം സഖാക്കൾക്ക് എതിരെ അല്ലല്ലോ മുസ്ലിം മത വിശ്വസിക്കൾക്ക് എതിരെയാണല്ലോ? സംഘികൾക്ക് എതിരെ UAPA പോലും ചുമത്താതെ സംരക്ഷിച്ചത് പിണറായി പോലീസ്.
ഇതാണ് ചുവപ്പ് നരച്ചാൽ കാവി.എന്നുമാണ് റിജിൽ ഫേസ്ബുക്കിൽ കുറിച്ചത് .