റിഫയുടെ മരണത്തിന് പിന്നാലെ ആങ്ങളമാരുടെ സദാചാരക്കുരു പൊട്ടിയൊലിക്കുന്നു !

0
120

മലയാളി വ്‌ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിന്റെ മരണവാർത്ത ഇന്നലെ വൈകിട്ടായിരുന്നു പുറത്ത് വന്നത് .ദുബായിലെ ഫ്ലാറ്റിൽ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു റിഫയേ .ഇപ്പോൾ ഇതാ റിഫയുടെ മരണവാർത്തക്ക് താഴെ  സദാചാര സൈബര്‍ വിദ്വേഷമാൻ നടന്ന്കൊണ്ടിരിക്കുന്നത് .സാമൂഹ്യ മാധ്യമങ്ങളിലെ അനാവശ്യ ഇടപെടലാണ് റിഫയുടെ മരണത്തിന് കാരണമായതെന്ന തരത്തിലുള്ള ഹേറ്റ് കമന്റുകളാണ് ഇവരുടെ മരണ വാര്‍ത്തക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.

ഇപ്പോൾ ഇതാ ഈ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഡോക്ടര്‍ ഷിംന അസീസ് .‘സോഷ്യല്‍ മീഡിയയില്‍ റീച്ച് കിട്ടാന്‍ എന്ത് കോപ്രായം കാണിക്കുമ്പോള്‍ ഓര്‍ക്കണം, അല്ലാഹുവിനെ ഭയമില്ലാതെ ജീവിക്കുന്ന ഒരു സമൂഹമായി മാറിയിരിക്കുന്നു മുസ്‌ലിങ്ങള്‍.തുടങ്ങിയ കമന്റുകളുടെ സ്ക്രീന്ഷോട് സഹിതം പങ്കുവെച്ചുകൊണ്ടാണ് ഷിംന സംഭവത്തിൽ പ്രതികരണവുമായി എത്തിയത് .ഫേസ്ബുക്കിലൂടെയാണ് ഡോക്ടര്‍ ഷിംന അസീസ് പ്രതികരിച്ചത് .

ഷിംനയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഒരു മലയാളി വ്ളോഗര്‍, ഇരുപത് വയസ്സുകാരി മുസ്ലിം പെണ്‍കുട്ടി ദുബൈയില്‍ മരിച്ചു എന്ന വാര്‍ത്തക്ക് കീഴില്‍ വന്ന ചില കമന്റുകള്‍ ആണ് താഴെ കാണുന്നത്. കുട്ടിയെ മരിച്ച നിലയില്‍ കാണുകയായിരുന്നു എന്ന് കണ്ടതോടെ ആങ്ങളമാരുടെ സദാചാരക്കുരു പൊട്ടിയൊലിച്ച്‌ എന്തൊക്കെയാണ് വിളിച്ച്‌ പറയുന്നത് !!ശരിക്കും ഇവരുടെയൊക്കെ പ്രശ്നം എന്താണ്? ഒരു വേദിയില്‍ മൈക്ക്‌ കെട്ടി സംസാരിക്കുന്നത് പോലെയാണ് സോഷ്യല്‍ മീഡിയയില്‍ വലിയ വായിൽ കമൻ്റിടുന്നത് എന്ന് അറിയാഞ്ഞിട്ടാണോ? അതോ ഇത്രയും ഉളുപ്പില്ലാഞ്ഞിട്ടോ?

എല്ലാവർക്കും ഒരു പോലെ ഉപയോഗിക്കാനുള്ള സ്പേസ് ആണ് സോഷ്യല്‍ മീഡിയ. സ്വയം എവിടെയും എങ്ങുമെത്താത്ത ഫ്രസ്ട്രെഷന്‍ മരിച്ച് പോയ ഒരു കുഞ്ഞിനെ കുറിച്ച് തോന്നിവാസം പറഞ്ഞല്ല തീര്‍ക്കേണ്ടത്. മരണത്തെയെങ്കിലും ബഹുമാനിക്കാൻ പഠിക്കണം.മനുഷ്യര്‍ എപ്പോ നന്നാവാനാണ് !!എന്നാണ് ഷിംന കുറിച്ചിരിക്കുന്നത് .

സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന റിഫ, ‘റിഫ മെഹ്നൂസ്’ എന്നപേരില്‍ വ്‌ളോഗിങ് രംഗത്തും  പ്രവര്‍ത്തിച്ച് വന്നിരുന്നു . തിങ്കളാഴ്ച രാത്രിവരെ സാമൂഹികമാധ്യമങ്ങളില്‍ ഇവര്‍ സജീവമായിരുന്നു.തിങ്കളാഴ്ച രാത്രി ബുര്‍ജ് ഖലീഫയ്ക്ക് മുമ്പില്‍ മെഹ്നുവിനൊപ്പം നില്‍ക്കുന്ന വീഡിയോ റിഫ ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റോറി പോസ്റ്റ് ചെയ്തിരുന്നു.ഏറെ സന്തോഷത്തോടെ ആ വീഡിയോയില്‍ കാണപ്പെട്ട റിഫയെ പിറ്റേന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.റിഫ ആത്മഹത്യ ചെയ്തതാകാം എന്നാണ് സംശയിക്കുന്നത് .മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.