വ്ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത് . റിഫയുടെ മരണത്തില്‍ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് വീട്ടുകാർ രംഗത്ത് വന്നന്നിരിക്കുകയാണ് ഇപ്പോൾ മരിക്കുന്നതിന് മുന്‍പ് രാത്രി ഒന്‍പത് മണിയോടെ റിഫ വീഡിയോ കോളില്‍ വീട്ടുകാരുമായി സംസാരിച്ചിരുന്നു.വളരെ സന്തോഷത്തോടെ ഫോണിൽ സംസാരിച്ചിരുന്ന മകൾ മരിച്ചു എന്ന വാർത്തകയാണ് പിറ്റേ ദിവസം അരിഞ്ഞത് .അതുകൊണ്ടുതന്നെ മരണത്തിൽ ദുരൂഹത ഉണ്ട് എന്നാണ് വീട്ടുകാർ ആരോപിക്കുന്നത് .
ദുബൈയിലെ ഫ്‌ളാറ്റിൽ കഴിഞ്ഞ ദിവസമായിരുന്നു റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭര്‍ത്താവ് മെഹ്നു, റിഫയുടെ മരണവിവരം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് ഇക്കാര്യം മറ്റുള്ളവരറിയുന്നത്. കഴിഞ്ഞ മാസമായിരുന്നു രിഫയും ഭർത്താവും സന്ദർശക വിസയിൽ ദുബായിൽ എത്തിയിരുന്നത് . തിങ്കളാഴ്ച രാത്രി വരെ റിഫ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. രാത്രിയിലും റിഫ റീൽസ് ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്. നാല് വർഷം മുൻപാണ് റിഫയും മെഹനാസും വിവാഹിതരായത്.
കൂട്ടുകാർക്കൊപ്പം പുറത്തു പോയ ഭർത്താവ് മെഹനാസ് തിരിച്ചെത്തുമ്പോഴാണ് റിഫ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സന്ദർശക വീസ തീർന്ന മെഹനാസ് റിഫയെയും നാട്ടിലേക്കു തിരിച്ചു വരാൻ നിർബന്ധിച്ചതിന്റെ മാനസിക സമ്മർദമുണ്ടായിരുന്നെന്നു ബന്ധുക്കൾ പറയുന്നു. എന്തായാലും മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ഇപ്പോളത്തെ ആവശ്യം.